ഏഷ്യാ കപ്പിന്റെ പ്ലെയിങ് ഇലവനില്‍ മലയാളം താരം സഞ്ജു സാംസണിനെ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ തനിക്ക് അത്ഭുതവും സന്തോഷവും തോന്നുവെന്ന് സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍. സഞ്ജുവിന് ടീമില്‍ നിന്ന് ലഭിക്കുന്ന പിന്തുണ അത്ഭുതകരമെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു സഞ്ജു പ്രൊജക്റ്റാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.
‘പരിശീലകനും ക്യാപ്റ്റനും സഞ്ജുവിനോട് കാണിക്കുന്ന കരുതല്‍ അത്ഭുതകരമാണ്. ‘ഞങ്ങള്‍ അദ്ദേഹത്തെ പരിപാലിക്കുന്നുണ്ട്’ എന്ന് സൂര്യകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. അക്കാര്യം ഇപ്പോള്‍ വ്യക്തമാണ്.
അതേസമയം, ഇന്ത്യ കഴിഞ്ഞ ദിവസം യു.എ.ഇയെ ഒമ്പത് വിക്കറ്റിന് തോല്പിച്ചിരുന്നു. യു.എ.ഇ ഉയര്‍ത്തിയ 58 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 93 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 4.3 ഓവറില്‍ ഇന്ത്യ വിജയലക്ഷയം മറികടന്നതിനാല്‍ സഞ്ജുവിന് ബാറ്റിങ്ങിന് അവസരം ലഭിച്ചിരുന്നു.
ഇന്ത്യന്‍ നിരയില്‍ ബൗളിങ്ങില്‍ കുല്‍ദീപ് യാദവ് മികച്ച പ്രകടനം നടത്തിയപ്പോള്‍ ടോപ് സ്‌കോററായത് അഭിഷേക് ശര്‍മയാണ്. കുല്‍ദീപ് വെറും ഏഴ് റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി. അഭിഷേക് 16 പന്തുകള്‍ നേരിട്ട് 30 റണ്‍സ് നേടി.
Content Highlight: R. Ashwin express surprise in Indian Team’s backing for Sanju Samson in Asia Cup