2026 ടി – 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍. വിന്‍ഡീസിനെതിരെ ഇന്ത്യ ഫീല്‍ഡിങ്ങിലും ബൗളിങ്ങിലുമൊന്ന് മികവിനൊത്ത് ഉയര്‍ന്നില്ലെന്നും സുനില്‍ നരെയ്നെപ്പോലെയോ ബദ്രീയെപ്പോലെയോ നിലവാരമുള്ള ബൗളര്‍മാര്‍ വിന്‍ഡീസ് നിരയില്‍ ഉണ്ടായിരുന്നെങ്കില്‍ മത്സര ഫലം മറ്റൊന്നാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സെമി ഫൈനലിലേക്ക് യോഗ്യത നേടല്‍ ഇന്ത്യയ്ക്ക് എളുപ്പമായിരുന്നില്ലെന്നും എന്നാല്‍ ബാറ്റിങ്ങില്‍ ലോക നിലവാരം പുലര്‍ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.

ആർ. അശ്വിൻ. Photo: Shebas/x.com
‘വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മത്സരത്തില്‍ ഫീല്‍ഡിങ്ങിലും ബൗളിങ്ങളിലും ടോസ് തീരുമാനത്തിലും ഇന്ത്യ മികവിനൊത്ത് ഉയര്‍ന്നില്ല. അടുത്ത മത്സരങ്ങളില്‍ ടീം ആദ്യം ബാറ്റ് ചെയ്യണം എന്നാണ് എന്റെ അഭിപ്രായം. ഈ മത്സരത്തില്‍ വിന്‍ഡീസിന് കൂറ്റന്‍ സ്‌കോറുയര്‍ത്താന്‍ അവസരം നല്‍കി.
അവര്‍ക്ക് സുനില്‍ നരെയ്നെപ്പോലെയോ ബദ്രീയെപ്പോലെയോ നിലവാരമുള്ള ബൗളര്‍മാരുണ്ടായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു. ബൗളിങ്ങില്‍ ഇന്ത്യ മോശമായിരുന്നെങ്കിലും ബാറ്റിങ്ങില്‍ ലോക നിലവാരം പുലര്‍ത്തി. പക്ഷേ, നമ്മുക്ക് സ്വയം കള്ളം പറയാനാവില്ല.
അത്ര എളുപ്പത്തിലല്ല ഇന്ത്യ സെമി ഫൈനലില്‍ യോഗ്യത നേടിയത്. ഈ മത്സരത്തിന് മുമ്പ് ഞാന്‍ ഏറ്റവും ഭയപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രണ്ട് ടി – 20 പരമ്പര ജയിച്ച വിന്‍ഡീസിനെതിരായ ടീം സമ്മര്‍ദത്തിലായിരുന്നു. എന്നാലിപ്പോള്‍ ഇന്ത്യയ്ക്ക് നല്ല രീതിയില്‍ കളിച്ചുവെന്ന് പറയാം. ടീമിന്റെ എല്ലാ വിടവുകളും നികത്തിയിട്ടുണ്ട്,’ അശ്വിന്‍ പറഞ്ഞു.

ഇന്ത്യൻ ടീം. Photo: BCCI/x.com
ടി – 20 ലോകകപ്പ് 2026ല്‍ ഇന്ത്യ ഫീല്‍ഡിങ്ങില്‍ അത്ര മികച്ച പ്രകടനമല്ല നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെ ടൂര്‍ണമെന്റ് ഇന്ത്യന്‍ താരങ്ങള്‍ കൈവിട്ടത് 13 ഓളം ക്യാച്ചുകളാണ്. വിന്‍ഡീസിനെതിരെയുള്ള മത്സരത്തിലും ക്യാച്ചുകള്‍ കൈവിട്ടിരുന്നു. കൂടാതെ, കരീബിയന്‍ പടക്കെതിരെ ബൗളര്‍മാരില്‍ മൂന്ന് പേരാണ് 10+ എക്കോണമിയിലാണ് പന്തെറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അശ്വിന്റെ പ്രതികരണം.
അതേസമയം, ഇംഗ്ലണ്ടിനെതിരെയുള്ള സെമി ഫൈനലിലിനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. മാര്‍ച്ച് അഞ്ചിനാണ് ഈ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മുംബൈ വാംഖഡെ സ്റ്റേഡിയമാണ് വേദി.
Content Highlight: R. Ashwin criticizes Indian Cricket Team after win against West Indies in T20 World Cup 2026
