യുവതാരം ആയുഷ് മാഹ്‌ത്രെയുടെ പരിക്ക് ചെന്നൈ വളരെ അശ്രദ്ധമായാണ് കൈകാര്യം ചെയ്തതെന്ന് സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍. ചെന്നൈയില്‍ തന്ത്രപരമായ പിഴവുകള്‍ക്കൊപ്പം പരിക്കുകള്‍ കൈകാര്യം ചെയ്യുന്നതിലും വലിയ വീഴ്ചകളുണ്ടെന്നും ആയുഷ് മുടന്തുമ്പോഴും കളിക്കാന്‍ ആവശ്യപ്പെട്ടത് തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സീസണില്‍ മികച്ച താരങ്ങളില്‍ ഒരാളായ മാഹ്‌ത്രെ പരിക്ക് പറ്റിയിട്ടും കളിപ്പിക്കാതെ റിട്ടയേര്‍ഡ് ഔട്ടക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.
ആർ. അശ്വിൻ..Photo: Hello Cricket/x.com
‘ചെന്നൈയില്‍ തന്ത്രപരമായ പിഴവുകള്‍ക്കൊപ്പം പരിക്കുകള്‍ കൈകാര്യം ചെയ്യുന്നതിലും വലിയ വീഴ്ചകളുണ്ട്. ഞാന്‍ ഇതില്‍ കൂടുതല്‍ എന്താണ് പറയുക? ഇംപാക്ട് പ്ലെയറായി ആയുഷ് മാഹ്‌ത്രെ ഇറങ്ങുമ്പോള്‍ തന്നെ അവന്റെ കാല്‍മുട്ടില്‍ ബാന്‍ഡേജുണ്ടായിരുന്നു. നേരത്തെ പരിക്ക് ആശങ്കകളുണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.
ഫിസിയോ വന്ന് പരിശോധിച്ചിട്ടും ആയുഷ് വല്ലാതെ മുടന്തുന്നുണ്ടായിരുന്നു. എന്നിട്ടും അവനോട് അടുത്ത പന്ത് കളിക്കാനും വിക്കറ്റുകള്‍ക്കിടയില്‍ ഓടാനും ആവശ്യപ്പെട്ടു. ഇത് എന്തിനാണെന്ന് എനിക്ക് മനസിലാവുന്നില്ല. ഇങ്ങനെ മുടന്തുമ്പോള്‍ അവന്‍ റിട്ടയേര്‍ഡ് ഔട്ട് ആകേണ്ടതായിരുന്നു. ചെന്നൈയുടെ ഈ സീസണിലെ മികച്ച താരങ്ങളില്‍ ഒരാളാണ് ആയുഷ്. അങ്ങനെയൊരാളെ ഇത്ര അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി,’ അശ്വിന്‍ പറഞ്ഞു.
ചെന്നൈയില്‍ ഓരോ വര്‍ഷവും എങ്ങനെയാണ് ഇത്രയും താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷത്തോളം കാല്‍മുട്ടില്‍ കുത്തിവെപ്പുകള്‍ എടുത്താണ് ഞാന്‍ കളിച്ചത്. പരിക്കുകള്‍ കൃത്യമായി നിരീക്ഷിക്കേണ്ടത് വര്‍ഷം മുഴുവന്‍ ചെയ്യേണ്ട കാര്യമാണ്. രാജസ്ഥാന്‍ റോയല്‍സില്‍ കളിക്കുമ്പോള്‍ അവര്‍ ഓരോ ആഴ്ചയും പരിക്കുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എടുക്കാറുണ്ടായിരുന്നുവെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
സണ്‍റൈസേഴ്‌സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെയാണ് മാഹ്‌ത്രെയ്ക്ക് പരിക്ക് പറ്റിയത്. അഞ്ചാം ഓവറില്‍ രണ്ടാം റണ്ണിനായി ശ്രമിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ടീം ഫിസിയോയെത്തി പരിശോധിച്ചതിന് ശേഷം താരം തന്റെ ബാറ്റിങ് തുടര്‍ന്നിരുന്നു.
അടുത്ത പന്തില്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് സിംഗിള്‍ എടുത്തപ്പോള്‍ മറുവശത്തേക്ക് ഓടുന്ന മാഹ്‌ത്രെ മുടന്തുന്നത് കാണാമായിരുന്നു. പിന്നാലെ, ചെന്നൈ ഓപ്പണര്‍ റണ്‍സെടുത്ത് പുറത്തായി. സഹതാരം രാമകൃഷ്ണ ഘോഷിന്റെയും ഫിസിയോ ടോമി സിംസെയുടെയും സഹായത്തിലാണ് താരം തിരികെ നടന്നത്. ഇതിന് പിന്നാലെയാണ് അശ്വിന്റെ പ്രതികരണം.
Content Highlight: R. Ashwin criticiizes CSK team management for letting Ayush Mhatre bat against SRH despite injury