എഡിറ്റര്‍
എഡിറ്റര്‍
ഖത്തര്‍ വിദേശകാര്യമന്ത്രി ഷൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയും സുഷമാ സ്വരാജും കൂടിക്കാഴ്ച നടത്തി
എഡിറ്റര്‍
Saturday 26th August 2017 9:23pm

ന്യൂദല്‍ഹി: ഇന്ത്യയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ വിദേശകാര്യമന്ത്രി ഷൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.

ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം ആദ്യമായാണ് ഒരു ഖത്തര്‍ പ്രതിനിധി നിന്നൊരാള്‍ ഇന്ത്യയിലെത്തുന്നത്.ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ഖത്തറിനെതിരെ സൗദി അടക്കമുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ കറിച്ചുമാണ് പ്രധാനമായും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്.

ഖത്തറിലെ ഇന്ത്യന്‍ തൊഴിലാളികളുടെ തൊഴില്‍ പ്രശ്നങ്ങളും ചര്‍ച്ചയായി.തങ്ങളുടെ സഹൃദ രാഷ്ട്രവുമായുള്ള ചര്‍ച്ചകളില്‍ സംതൃപ്തിയുണ്ടെന്ന് അബ്ദുറഹമാന്‍ അല്‍താനി തന്റെ ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചു.

Advertisement