ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: വീനസ് ആദ്യ റൗണ്ടില്‍ പുറത്ത്
DSport
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: വീനസ് ആദ്യ റൗണ്ടില്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th January 2014, 12:52 pm

[]മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ആദ്യ റൗണ്ടില്‍ തന്നെ വീനസ് വില്യംസിന് തിരിച്ചടി.

ടൂര്‍ണമെന്റിലെ ടോപ്പ് സീഡുകളില്‍ ഒരാളായ യുഎസിന്റെ വീനസ് വില്യംസ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.

റഷ്യയുടെ എക്‌റ്റെറിന മക്‌റോവയാണ് വീനസിനെ മുട്ടുകുത്തിച്ചത്. സ്‌കോര്‍ 6-2, 4-6, 4-6.

വീനസിന്റെ ആദ്യ റൗണ്ടുകളിലെ ഗംഭീരപ്രകടനം പക്ഷേ രണ്ട് മൂന്ന് റൗണ്ടുകള്‍ എത്തിയതോടെ നഷ്ടമായി. എക്‌റ്റെറിന മക്‌റോവ മികച്ച രീതിയില്‍ കളിക്കുകയും ചെയ്തു.

ഇത് രണ്ടാം തവണയാണ് വീനസ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുന്നത്.

അതേസമയം ചൈനയുടെ ലി നാ ആദ്യ റൗണ്ടില്‍ തന്നെ മത്സരം കൈപ്പിടിയിലൊതുക്കി. ക്രൊയേഷ്യയുടെ അന്ന കൊഞ്ചുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലി നാ തകര്‍ത്തത്. സ്‌കോര്‍ 6-2, 6-0.

2011-ല്‍ കിം ക്ലൈസ്റ്റേഴ്‌സിനോടും കഴിഞ്ഞ വര്‍ഷം വിക്‌ടോറിയ അസരങ്കയോടുമാണ് ലി നാ ഫൈനലില്‍ തോറ്റത്.