ക്വാഡ് കാമറയും 5000എം.എ.എച്ച് ബാറ്ററിയും 9999 രൂപയ്ക്ക് റിയല്‍മി വാങ്ങാം
ഡൂള്‍ന്യൂസ് ഡെസ്‌ക്

48 മെഗാപിക്സലുള്ള ക്വാഡ് ക്യാമറയും 5000 എം.എ.എച്ച് ബാറ്ററിയുമുള്ള റിയല്‍മി 5എസ് ആണ് ഇപ്പോള്‍ വിപണിയിലെ ചര്‍ച്ച. ഓപ്പോയുടെ ഉപബ്രാന്‍ഡായി ഇന്ത്യയിലെത്തിയതാണ് റിയല്‍മി. റിയല്‍മി എക്സ് 2 പ്രോക്കൊപ്പമാണ് 5 എസും കമ്പനി അവതരിപ്പിച്ചത്.

രണ്ട് വാരിയന്റുകളില്‍ ആണ് റിയല്‍മി 5എസ് എത്തുന്നത്. 4 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുള്ള ടോപ്പ് എന്‍ഡ് പതിപ്പിന് 9999 രൂപയാണ് വില. 4 ജി.ബി റാമും 128 ജി.ബി സ്റ്റോറേജുമുള്ള ടോപ്പ് എന്‍ഡ് പതിപ്പിന് 10999 രൂപയുമാണ് വില.

വാട്ടര്‍ഡ്രോപ് ആകൃതിയിലുള്ള നോച്ചാണ് റിയല്‍മി 5എസിന്റേത്. 6.5-ഇഞ്ചുള്ള എച്ച്.ഡി പ്ലസ് ഐ.പി.എസ് എല്‍.സി.ഡി ഡിസ്‌പ്ലേയാണ് ഹാന്‍ഡ്സെറ്റിന്റേത്. സ്നാപ്ഡ്രാഗണ്‍ 665 ചിപ്സെറ്റാണ് റിയല്‍മി 5എസ് ഫോണിലുള്ളത്. കളര്‍ ഓപ്പറേറ്റിംഗ് സിസ്റ്റം 6 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് 9 പൈയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്റ്റോറേജ് 256 ജിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയും.

ക്രിസ്റ്റല്‍ ബ്ലൂ, ക്രിസ്റ്റല്‍ പര്‍പ്പിള്‍, ക്രിസ്റ്റല്‍ റെഡ് എന്നിങ്ങനെ മൂന്നു നിറങ്ങളിലാണ് ഫോണ്‍ ലഭിക്കുക.

ഡയമണ്ട് കട്ടിലുള്ള പാനലിലാണ് ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പുള്ളത്. 48-മെഗാപിക്സലുള്ള സാംസങ് gm1 സെന്‍സര്‍ + 8-മെഗാപിക്സല്‍ വൈഡ്-ആംഗിള്‍ ക്യാമറ + 2-മെഗാപിക്സല്‍ മാക്രോ ക്യാമറ + 2-മെഗാപിക്സല്‍ ഡെപ്ത് ക്യാമറ എന്നിവയടങ്ങുന്നതാണ് റിയല്‍മി 5എസിന്റെ ക്വാഡ് ക്യാമറ സംവിധാനം. സെല്‍ഫികളെടുക്കാനായി മുന്‍ഭാഗത്ത് 13-മെഗാപിക്സല്‍ ഫ്രന്റ് ക്യാമറയാണ് നല്‍കിയിരിക്കുന്നത്. 5000 ആണ്് ബാറ്ററി ശേഷി