നിലമ്പൂര്‍: പി.വി അന്‍വര്‍ മാപ്പ് പറയണമെന്ന് യുണൈറ്റഡ് പെന്തക്കോസ്തല്‍ സിനഡ്. നിലമ്പൂരില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് പെന്തക്കോസ്തിന് അറിയാമെന്നും ഭക്ഷണം തന്നാല്‍ പുറകെ പോകുന്നവരല്ല വിശ്വാസികളെന്നും പെന്തകോസ്ത് നേതൃത്വം അറിയിച്ചു.

യുണൈറ്റഡ് പെന്തകോസ്ത് സിനഡ് കൗണ്‍സില്‍ ദേശീയ പ്രസിഡന്റ് ബാബു പറയത്തുകാട്ടിലാണ് പി.വി അന്‍വറിന്റെ പരാമര്‍ശത്തില്‍ വിമര്‍ശനം അറിയിച്ചത്.
കേരളത്തിലെ 25 ലക്ഷം പെന്തകോസ്ത് വിശ്വാസികളില്‍ 75-80 ശതമാനം വിശ്വാസികളും സമ്പന്നരാണെന്നും അതില്‍ എല്ലാ സമുദായങ്ങളിലും ഉള്ളത് പോലെ ബുദ്ധിമുട്ടനുഭവിക്കുന്ന കുറച്ച് പേര്‍ കാണുമെന്നും പക്ഷെ അവരാരും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ മുന്നണിയുടെയോ വ്യക്തിയുടെയോ വീട്ടില്‍ പോയി ചോറുണ്ണുകയോ വോട്ടിന് വേണ്ടിയോ പൈസ വാങ്ങുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്നും കേരളത്തില്‍ ഏത് മുന്നണിയെ സഹായിക്കണമെന്നും കൃത്യമായി അറിയാമെന്നും പ്രസിഡന്റ് പറഞ്ഞു.
Content Highlight: PV Anwar should apologize, not those who follow after being given food: United Pentecostal Synod