കോഴിക്കോട്: 50 ലക്ഷത്തിന്റെ ക്രഷര്‍ തട്ടിപ്പ് കേസില്‍ പി.വി. അന്‍വര്‍ എം.എല്‍.എക്കെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. പ്രവാസി വ്യവസായിയെ ക്രഷര്‍ ബിസിനസ് പാങ്കാളിത്തം വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലുള്ളത്.
ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി.വി അന്‍വര്‍ 50 ലക്ഷം തട്ടിയെന്നാണ് പരാതി.
മലപ്പുറം പട്ടര്‍കടവ് സ്വദേശി നടുത്തൊടി സലീമാണ് പരാതി നല്‍കിയിരിക്കുന്നത്. പാട്ടത്തിനെടുത്ത ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍ സ്വന്തം ഭൂമിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ധരിപ്പിക്കുകയും ഈ ബിസിനസില്‍ 10 ശതമാനം ഷെയറും പ്രതിമാസം അമ്പതിനായിരം രൂപ ലാഭവിഹിതവും വാഗ്ദാനം ചെയ്തെന്നും സലീമിന്റെ പരാതിയില്‍ പറയുന്നു.
ഇതന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘമാണ് സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ പരാതിക്കാരനെ അന്‍വര്‍ വഞ്ചിച്ചതായി മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

