മോസ്‌ക്കോ: യുറോപ്യന്‍ ശക്തികള്‍ക്ക് യുദ്ധമാണ് ആവശ്യമെന്നും അവര്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍.
യൂറോപ്പ് യുദ്ധമാണ് ആഗ്രഹിക്കുന്നതെങ്കില്‍ തങ്ങള്‍ തയ്യാറാണെന്നും പിന്നീട് മറ്റൊരു സമാധാന ചര്‍ച്ചകള്‍ക്കും അവസരം ഉണ്ടാകില്ലെന്നും അദ്ദേഹം മോസ്‌കോയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു.
ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ യുറോപ്പ് തടസ്സപ്പെടുത്തുകയാണെന്നും പുടിന്‍ കുറ്റപ്പടുത്തി.
നാല് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങള്‍ക്കായി യു.എസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി മോസ്‌ക്കോയില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയ്ക്ക് മുന്നോടിയായിട്ടായിരുന്നു പുടിന്റെ പ്രതികരണം.
ട്രംപിന്റെ ഭേദഗതി വരുത്തിയ സമാധാന പദ്ധതിയേയും പുടിന്‍ കുറ്റപ്പടുത്തി. ‘യൂറോപ്പ് നിര്‍ദേശിച്ച ഭേദഗതിയില്‍ ലക്ഷ്യം വെക്കുന്നത് ഒരേയോരു കാര്യം മാത്രമാണ്. അത് മുഴുവന്‍ സമാധാന പ്രക്രിയയേയും നിര്‍ത്തലാക്കുക എന്നത് മാത്രമാണ്. റഷ്യയ്ക്ക് ഒട്ടും സ്വീകാര്യമല്ലാത്ത കാര്യങ്ങള്‍ മുന്നോട്ടുവെക്കുക എന്നതാണ്,’ പുടിന്‍ പറഞ്ഞു.
റഷ്യ-ഉക്രൈന്‍ സമാധാന പദ്ധതിയുടെ ഭാഗമായി യു.എസ് 28 ഇന കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നു. എന്നാല്‍ ഉക്രൈനില്‍ നിന്നും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇതിനെതിരെ എതിര്‍പ്പുയര്‍ന്നിരുന്നു. പിന്നാലെയാണ് ഇത് പരിഷ്‌ക്കരിക്കുന്നത്.
ഉക്രൈനില്‍ ‘അന്യായമായ സമാധാനം’ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നും റഷ്യയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നതാണ് വിജ്ഞാപനത്തിന്റെ ആദ്യ രൂപമെന്നുമെന്നുമായിരുന്നു വിമര്‍ശനം. പിന്നാലെ പ്രാദേശിക വിഷയങ്ങളിലുള്‍പ്പെടെ ഭേദഗതികള്‍ വരുത്തിയാണ് പുതിയ കരട് പുറത്തിറക്കിയത്.
Content Highlight: Putin Says European leaders of undermining US-led efforts to finalise a peace plan for the Ukraine conflict