എഡിറ്റര്‍
എഡിറ്റര്‍
പുസ്തകപരിചയം; എണ്ണ, മണ്ണ്, മനുഷ്യന്‍: പരിസ്ഥിതി സമ്പദ് ശാസ്ത്രത്തെ ഇങ്ങനെ വായിക്കാം
എഡിറ്റര്‍
Tuesday 24th May 2016 1:27pm

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ രൂക്ഷമായികൊണ്ടിരിക്കുന്ന, അസമത്വങ്ങള്‍  വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍  നിരന്തര വളര്‍ച്ചയെ കുറിച്ചല്ല, ഇനി നിങ്ങള്‍ക്ക് സംസാരിക്കേണ്ടി വരുന്നത് അപവളര്‍ച്ചയെ സംബന്ധിച്ചു തന്നെ ആയിരിക്കും എന്ന നിലപാട് വ്യക്തമാക്കുന്ന  പുസ്തകമാണ് കെ .സഹദേവന്റെ  ‘എണ്ണ, മണ്ണ്, മനുഷ്യന്‍ : പരിസ്ഥിതി സമ്പത്ത് ശാസ്ത്രത്തിന് ഒരു ആമുഖം”.


book

smitha-p-kumar| പുസ്തക സഞ്ചി: സ്മിത പി. കുമാര്‍ |


പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ രൂക്ഷമായികൊണ്ടിരിക്കുന്ന, അസമത്വങ്ങള്‍  വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍  നിരന്തര വളര്‍ച്ചയെ കുറിച്ചല്ല, ഇനി നിങ്ങള്‍ക്ക് സംസാരിക്കേണ്ടി വരുന്നത് അപവളര്‍ച്ചയെ സംബന്ധിച്ചു തന്നെ ആയിരിക്കും എന്ന നിലപാട് വ്യക്തമാക്കുന്ന  പുസ്തകമാണ് കെ .സഹദേവന്റെ  ‘എണ്ണ, മണ്ണ്, മനുഷ്യന്‍ : പരിസ്ഥിതി സമ്പത്ത് ശാസ്ത്രത്തിന് ഒരു ആമുഖം”.

ലോക സമ്പത്ത് വ്യവസ്ഥയെ ചലിപ്പിക്കുന്ന ഊര്‍ജ്ജ സ്രോതസ്സായ ‘എണ്ണയെ’ മുഖ്യപ്രമേയമാക്കി എഴുതപ്പെട്ടിരിക്കുന്ന പുസ്തകം ലക്ഷ്യം കാണുന്നത്, പക്ഷെ ‘എണ്ണ വിമുക്തമായ’, മണ്ണിനെ തിരിച്ചു പിടിക്കുന്ന സമ്പത്ത് വ്യവസ്ഥകള്‍  നിലവില്‍ വരേണ്ട നാളെയുടെ നാളുകളെയാണ്. എണ്ണ കൊണ്ട് കൈവരിച്ച ഉത്പാദന -വിതരണ വേഗതയുടെ പാരമ്യത്തില്‍ മുന്നേറി കൊണ്ടിരിക്കുന്ന ലോക ക്രമത്തിന് തിരിച്ചു സഞ്ചരിക്കാന്‍ സമയമായി എന്നുള്ള ഓര്‍മ്മപ്പെടുത്തല്‍  കൂടിയാണ് ഈ പുസ്തകം  നിര്‍വഹിക്കുന്നത്.

നാളിതുവരെയുള്ള മനുഷ്യന്റെ ചരിത്രത്തില്‍, ഉപഭോഗ തൃഷ്ണയുടെ പാരമ്യത്തില്‍ എത്തിനില്‍ക്കുന്ന കാലഘട്ടത്തിലൂടെയാണ് ലോകം നീങ്ങി കൊണ്ടിരിക്കുന്നത് എന്ന് പീക്ക് എവെരിതിങ്ങ്: വെയ്കിങ്ങ് അപ്പ് റ്റു ദി സെഞ്ചുറി ഓഫ് ഡിക്‌ളൈന്‍സ് എന്ന തന്റെ പുസ്തകത്തിലൂടെ റിച്ചാര്‍ഡ് ഹൈന്‍ബര്‍ഗ്  പങ്കു വെയ്ക്കുന്ന അനുമാനങ്ങളെ ശരി വെയ്ക്കുന്നുണ്ട് ലേഖകന്റെ നിരീക്ഷണങ്ങള്‍. അത് കേവലം ഊഹാപോഹങ്ങള്‍ നിരത്തി പ്രവചനം നടത്തുന്നതല്ല, മറിച്ചു ശാസ്ത്രീയമായ വസ്തുതകളുടെയും, ആശയങ്ങളുടെയും അടിസ്ഥാനത്തില്‍ മുന്‍പോട്ടു വെയ്ക്കുന്ന നിരീക്ഷണങ്ങളും, നിഗമനങ്ങളും തന്നെ ആണ് എന്ന്  വ്യക്തമാക്കുന്നുണ്ട് പുസ്തകത്തില്‍ ഉടനീളം  വിഷയാനുബന്ധിയായി കൊടുത്തിട്ടുള്ള  വിവരങ്ങളും,വിശദാംശങ്ങളും, പ്രസ്താവനകളും.


ലോക സമ്പത്ത് വ്യവസ്ഥയെ ചലിപ്പിക്കുന്ന ഊര്‍ജ്ജ സ്രോതസ്സായ ‘എണ്ണയെ’ മുഖ്യപ്രമേയമാക്കി എഴുതപ്പെട്ടിരിക്കുന്ന പുസ്തകം ലക്ഷ്യം കാണുന്നത്, പക്ഷെ ‘എണ്ണ വിമുക്തമായ’, മണ്ണിനെ തിരിച്ചു പിടിക്കുന്ന സമ്പത്ത് വ്യവസ്ഥകള്‍  നിലവില്‍ വരേണ്ട നാളെയുടെ നാളുകളെയാണ്. എണ്ണ കൊണ്ട് കൈവരിച്ച ഉത്പാദന -വിതരണ വേഗതയുടെ പാരമ്യത്തില്‍ മുന്നേറി കൊണ്ടിരിക്കുന്ന ലോക ക്രമത്തിന് തിരിച്ചു സഞ്ചരിക്കാന്‍ സമയമായി എന്നുള്ള ഓര്‍മ്മപ്പെടുത്തല്‍  കൂടിയാണ് ഈ പുസ്തകം  നിര്‍വഹിക്കുന്നത്.


oil

*He who sees thet ruth, let him proclaim it, without asking who is for it  or who is against it * എന്ന് പറഞ്ഞത് ഹെന്റി ജോര്‍ജ്ജ് എന്ന രാഷ്ട്രീയ സാമ്പത്തിക വിദഗ്ധന്‍ ആണ്. ‘കാലാവസ്ഥ മാറ്റമല്ല, വ്യവസ്ഥാ മാറ്റമാണ് അനിവാര്യം’ എന്ന് ശക്തിയുക്തം പ്രസ്താവിക്കാന്‍ ഈ പുസ്തകത്തിന് സാധിക്കുന്നതും അതുകൊണ്ടായിരിക്കും. പതിനൊന്നാമത്തെ വളയം എന്ന് പേരിട്ടിരിക്കുന്ന  പുസ്തകത്തിന്റെ ആമുഖ കുറിപ്പ് തുടങ്ങുന്നത് സഹകരണ മനുഷ്യന്‍, സാമ്പത്തിക മനുഷ്യനായി പരിണമിക്കപ്പെട്ട  കഥയോട്  കൂടെയാണ് . വിഭവ പ്രതിസന്ധി   സാമ്പത്തിക വ്യവസ്ഥകളെ  പൊളിച്ചു മാറ്റിയെഴുതാന്‍ എങ്ങിനെ നിര്‍ബന്ധിതരാക്കും എന്ന മുന്നറിയിപ്പിലേക്കുള്ള  ചൂണ്ടുപലകയാവുക മാത്രമല്ല ആ കഥ, ഒപ്പം ഈ പുസ്തകം മുന്‍പോട്ടു വെയ്ക്കുന്ന പരിസ്ഥിതി  സമ്പത്ത് ശാസ്ത്ര ദര്‍ശനങ്ങളെ സമഗ്രമായി ഉള്‍ചേര്‍ക്കുക കൂടി ചെയ്യുന്നുണ്ട് .

എണ്ണയെന്ന ഖനിജ ഊര്‍ജ്ജരൂപത്തിന്റെ ആവിര്‍ഭാവവും, അതിന്റെ സ്വഭാവവും സമ്പത്തിന്റെയും, അധികാരത്തിന്റെയും  കേന്ദ്രീകരണത്തിലേക്കും, തദ്വാര മുതലാളിത്ത സമ്പത്ത് വ്യവസ്ഥകള്‍ ഉടലെടുക്കുന്നതിലേക്കും നയിച്ചത് എങ്ങിനെയെന്നും  വിശകലന വിധേയമാക്കുന്നു ആദ്യ അദ്ധ്യായം . ‘മണി മുഴങ്ങുന്നു, കേള്‍ക്കേണ്ടവര്‍ കേള്‍ക്കുന്നുണ്ടോ?’ എന്ന ഈ അദ്ധ്യായം  ഇനിയും കേട്ടില്ലെന്നു നടിക്കുന്നവരോട്, എണ്ണ തന്നെ മുതലാളിത്ത വ്യവസ്ഥിതിയുടെ അന്തകനായി മാറാന്‍  കാരണമായിരിക്കുന്ന ‘പീക്ക് ഓയില്‍’ എന്ന പ്രതിഭാസത്തെ കുറിച്ചും, അതിന്റെ പ്രത്യാഘാതങ്ങളെയും കുറിച്ചും ഉറക്കെ  പറയുന്നു .

എണ്ണ പ്രതിസന്ധി നേരിടുന്നതിനായി ഒരു രാജ്യം അതിന്റെ രാഷ്ട്രീയ  ഇച്ഛാശക്തി കൊണ്ട്  എല്ലാ ജൈവ മാര്‍ഗങ്ങളും സംയോജിപ്പിച്ച്, സമ്പത്ത് വ്യവസ്ഥയെ ഉപരോധങ്ങളില്‍ തകരാതെ പിടിച്ചു നിര്‍ത്തിയത് എങ്ങിനെ എന്നുള്ളതിന്റെ ഉദാഹരണമായി ക്യുബയെ ഉയര്‍ത്തി കാട്ടുന്നു രണ്ടാമത്തെ അദ്ധ്യായത്തില്‍. എന്നാല്‍ ക്യുബ ഒരിക്കലും കുറ്റമറ്റ വികസന മാതൃകയായിരുന്നു എന്ന്  എഴുത്തുകാരന്‍ ഉദാത്തവല്‍ക്കരിക്കുന്നില്ല. മറിച്ച് പൂര്‍ണമായും ജൈവ വഴികളിലൂടെ  ഉത്പാദന വിതരണ ക്രമങ്ങളെ പ്രദേശികവല്‍ക്കരിച്ചും, പൊതു സംവിധാനങ്ങളെ ശക്തിപെടുത്തിയും, പരമ്പരാഗതമായ അറിവുകളെ പ്രോത്സാഹിപ്പിച്ചും കൊണ്ടും ഒരു രാജ്യത്തിന് എണ്ണ ഉപഭോഗം കുറഞ്ഞ  ഒരു സാമ്പത്തിക ഘടന  നിര്‍മ്മിച്ചെടുക്കാം  എന്നതിന്റെ സാദ്ധ്യതകള്‍ ചൂണ്ടി കാണിക്കുവാന്‍ ആണ് ക്യുബയെ ഉദാഹരിക്കുന്നത്. പ്രാകൃത യുഗത്തിലേക്ക് തിരിച്ചു പോവാതെ തന്നെ ആധുനിക പരിഷ്‌ക്കാരങ്ങളോടൊപ്പം മനുഷ്യന് മുന്നേറാന്‍ കഴിയും എന്ന് പ്രഖ്യാപിക്കുക കൂടി  ചെയ്യുന്നു ഈ നിരീക്ഷണങ്ങള്‍.


പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാട്ടുക മാത്രമല്ല, പ്രശ്‌ന പരിഹാര മാര്‍ഗങ്ങള്‍ കൂടി  ചിന്തിക്കാന്‍ പര്യാപ്തമാക്കുന്നുണ്ട്  ഈ പുസ്തകം. കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗം കൈമുതലായ ഒരു സമൂഹ നിര്‍മ്മാണം, സാക്ഷാത്കരിക്കാന്‍ കഴിയാത്ത ഒരു  സാങ്കല്‍പ്പിക സോഷ്യലിസ്റ്റ് വൃഥാ  മോഹം അല്ലെന്നു തന്നെ പറയുന്നു നാലാം അധ്യായത്തില്‍. അതില്‍  ചേര്‍ത്തിരിക്കുന്ന   ഖനിജ ഇന്ധന മുക്ത ലോകത്തിനുള്ള സമീപന രേഖ ആ വിധം അടിസ്ഥാന തലത്തില്‍ നിന്നു തന്നെ തുടങ്ങേണ്ട മാറ്റി പണിയലുകള്‍ക്കാവശ്യമായ  പ്രയോഗിക  നിര്‍ദ്ദേശങ്ങള്‍ മുന്‍പോട്ടു വെയ്ക്കുന്നുണ്ട്.


k.-sahadevan

എണ്ണ പ്രതിസന്ധിയില്‍  മുതലാളിത്ത  സമ്പത്ത് ഘടനകള്‍  ഓരോന്നും  സ്വയം പുനര്‍ നിര്‍വചിക്കാന്‍ നിര്‍ബന്ധിതമാക്കപ്പെട്ടിരിക്കുന്ന  സാഹചര്യത്തിലും, ഉയര്‍ന്ന ഊര്‍ജ്ജ  ഉപഭോഗ നിരക്കാണ്, ഉയര്‍ന്ന ജീവിത നിലവാര സൂചികയായി പരിഗണിക്കേണ്ടത് എന്ന തെറ്റായ  ധാരണ വെച്ചു പുലര്‍ത്തുന്നുണ്ട് നമ്മുടെ  ഭരണാധികാരികളുടെയും, ആസൂത്രണ വിദ്ധഗ്തരും.പാരിസ്ഥിതിക ബോധ്യങ്ങള്‍ ഒട്ടും കണക്കിലെടുക്കാതെ കേന്ദ്ര ആസൂത്രണ  കമ്മീഷന്‍ രൂപീകരിച്ച വിദ്ധഗ്ത സമിതി തയ്യാറാക്കിയ ഇന്റഗ്രേറ്റഡ് എനര്‍ജി പോളിസിഅതിന്റെ പ്രത്യക്ഷ സാക്ഷ്യപത്രമാണ്. ഇതിനെ  വിശദമായി തന്നെ വിശകലവിമര്‍ശന വിധേയമാക്കുന്നു മൂന്നാമത്തെ അധ്യായം.

പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാട്ടുക മാത്രമല്ല, പ്രശ്‌ന പരിഹാര മാര്‍ഗങ്ങള്‍ കൂടി  ചിന്തിക്കാന്‍ പര്യാപ്തമാക്കുന്നുണ്ട്  ഈ പുസ്തകം. കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗം കൈമുതലായ ഒരു സമൂഹ നിര്‍മ്മാണം, സാക്ഷാത്കരിക്കാന്‍ കഴിയാത്ത ഒരു  സാങ്കല്‍പ്പിക സോഷ്യലിസ്റ്റ് വൃഥാ  മോഹം അല്ലെന്നു തന്നെ പറയുന്നു നാലാം അധ്യായത്തില്‍. അതില്‍  ചേര്‍ത്തിരിക്കുന്ന   ഖനിജ ഇന്ധന മുക്ത ലോകത്തിനുള്ള സമീപന രേഖ ആ വിധം അടിസ്ഥാന തലത്തില്‍ നിന്നു തന്നെ തുടങ്ങേണ്ട മാറ്റി പണിയലുകള്‍ക്കാവശ്യമായ  പ്രയോഗിക  നിര്‍ദ്ദേശങ്ങള്‍ മുന്‍പോട്ടു വെയ്ക്കുന്നുണ്ട്. നിലനില്‍പ്പുള്ള സാമ്പത്തിക വികസനം  ലക്ഷ്യം വെച്ചു ജെ.സി കുമാരപ്പ അവതരിപ്പിച്ച ദര്‍ശനങ്ങളെ കൂടി ഈ അദ്ധ്യായം ഉള്‍കൊള്ളിച്ചിരിക്കുന്നു.

കേരളത്തിന്റെ പ്രത്യേക പരിതസ്ഥിതിയില്‍ നിന്നുകൊണ്ട്  പരിസ്ഥിതി സൗഹാര്‍ദ പരവും, സാമൂഹ്യനീതിയില്‍ അധിഷ്ഠിതവുമായ ബദല്‍ വികസന  സങ്കല്‍പ്പങ്ങളെ വിശകലനം  ചെയ്യുന്നു അഞ്ചാമത്തെ അദ്ധ്യായം. വിവിധ മേഖലകളില്‍  അത്തരം പരീക്ഷണങ്ങള്‍  നടത്തികൊണ്ടിരിക്കുന്നവരുമായുള്ള സംവാദത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഭാഗം എഴുതപെട്ടിരിക്കുന്നത് എന്നതാണ് ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത.

അടുത്ത പേജില്‍ തുടരുന്നു

Advertisement