പുണ്യാളന്റെ അഗര്‍ബത്തി
Movie Day
പുണ്യാളന്റെ അഗര്‍ബത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2013, 12:19 pm

[]ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് “പുണ്യാളന്‍ അഗര്‍ബത്തീസ്”. പാസഞ്ചറിന് ശേഷം രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ചിത്രത്തില്‍ ജോയി താക്കോല്‍ക്കാരന്‍ എന്ന തൃശൂര്‍കാരനായാണ് ജയസൂര്യ എത്തുന്നത്. രഞ്ജിത്തിന്റെ ഡ്രീം ആന്റ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.[]

നര്‍മത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രമാണ് പുണ്യാളന്‍ അഗര്‍ബത്തീസ്. ചിത്രത്തില്‍ ഒരു സിനിമാ സംവിധായകനായാണ് ജയസൂര്യ ചിത്രത്തിലെത്തുന്നത്. തൃശൂര്‍ തന്നെയാണ് സിനിമയുടെ ലൊക്കേഷന്‍.

നേരത്തേ പ്രഖ്യാപിച്ചിരുന്ന മെയ്  ഫ്‌ളവര്‍, വാല്‍മീകം എന്നീ ചിത്രങ്ങള്‍ മാറ്റിവെച്ചാണ് രഞ്ജിത്ത് ശങ്കര്‍ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് നീങ്ങുന്നത്. ചിങ്ങം ഒന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.