പുല്‍വാമയില്‍ തീവ്രവാദികളുടെ വെടിയേറ്റ് സിവിലിയന്‍ കൊല്ലപ്പെട്ടു
Terrorism
പുല്‍വാമയില്‍ തീവ്രവാദികളുടെ വെടിയേറ്റ് സിവിലിയന്‍ കൊല്ലപ്പെട്ടു
ന്യൂസ് ഡെസ്‌ക്
Thursday, 14th March 2019, 9:43 am

കശ്മീര്‍: പുല്‍വാമയില്‍ തീവ്രവാദികളുടെ വെടിയേറ്റ് നാട്ടുകാരന്‍ കൊല്ലപ്പെട്ടു. ഷൗക്കത്ത് അഹമ്മദ് നൈക്കുവാണ് കൊല്ലപ്പെട്ടത്. പുല്‍വാമയിലെ പിങ്‌ലിന സ്വദേശിയാണ് ഷൗക്കത്ത് അഹമ്മദ്. സൈന്യത്തില്‍ ചേരുകയും എന്നാല്‍ പിന്നീട് ഒളിച്ചോടുകയും ചെയ്തയാളാണ് ഷൗക്കത്തെന്ന് അധികൃതര്‍ പറഞ്ഞു.

2018 ജനുവരി 15ന് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ന്ന ഷൗക്കത്ത് കഴിഞ്ഞ മാര്‍ച്ച് 21ന് ജമ്മുകശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രിയില്‍ ചേര്‍ന്നിരുന്നു. പിന്നീട് സെപ്റ്റംബര്‍ 14ന് മൂന്നു ദിവസത്തെ ലീവിന് പോയ ഷൗക്കത്ത് പിന്നീട് തിരികെ വന്നിട്ടില്ലെന്ന് സൈനിക വക്താവ് പറഞ്ഞു.

വെടിവെപ്പ് നടന്ന സ്ഥലം സന്ദര്‍ശിച്ച കശ്മീര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെടിവെപ്പ് നടക്കാനുണ്ടായ സാഹചര്യവും പൊലീസ് പരിശോധിച്ച് വരികയാണ്.

കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പ്രദേശത്ത് ജെയ്‌ഷെ ഭീകരര്‍ക്കെതിരെ സൈന്യം ഏറ്റുമുട്ടല്‍ നടത്തിയിരുന്നു.