ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Pulwama Terror Attack
പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി ശിഖര്‍ ധവാന്‍
ന്യൂസ് ഡെസ്‌ക്
Sunday 17th February 2019 5:13pm

പുല്‍വാമ: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് ധനസഹായം വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം ശിഖര്‍ ധവാന്‍. ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ശിഖര്‍ വിവരം വെളിപ്പെടുത്തിയത്.

ധനസഹായം നല്‍കുക മാത്രമല്ല തന്റെ ആരാധകര്‍ കഴിയുന്നപോലെ സഹായിക്കണമെന്നും താരം വീഡിയോയിലൂടെ ആഹ്വാനം ചെയ്തു.

ALSO READ: ”ഇന്ത്യയില്‍ അരങ്ങേറുന്നത് ദേശീയതയല്ല, വിദ്വേഷം മാത്രം”; കശ്മീരികള്‍ക്കെതിരായ ആക്രമണത്തില്‍ വിമര്‍ശനവുമായി സ്വര ഭാസ്‌കര്‍

നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ദേശീയ താരം വിരേന്ദര്‍ സെവാഗും സഹായ വാഗ്ദാനവുമായി രംഗത്ത് എത്തിയിരുന്നു. കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന്റെ മക്കളുട മുഴുവന്‍ വിദ്യാഭ്യാസച്ചെലവും താന്‍ വഹിക്കുമെന്നാണ് സെവാഗ് വ്യക്തമാക്കിയത്.

ഇന്ത്യന്‍ ബോക്‌സിങ് ഇതിഹാസം വിജേന്ദര്‍ സിങും ധനസഹായവാഗ്ദാനവുമായി രംഗത്ത് എത്തിയിരുന്നു. ഹരിയാന പൊലീസില്‍ ജോലി ചെയ്യുന്ന വിജേന്ദര്‍ ഒരുമാസത്തെ ശമ്പളം നല്‍കുമെന്നാണ് വാഗ്ദാനം ചെയ്തത്.

ഇറാനി കപ്പിലെ പ്രൈസ് മണി മുഴുവനായും ജവാന്‍മാരുടെ കുടുംബത്തിന് നല്‍കുമെന്ന് വിദര്‍ഭ നായകന്‍ ഫൈസ് ഫസല്‍ ഇന്നലെ പറഞ്ഞിരുന്നു.

Advertisement