എഡിറ്റര്‍
എഡിറ്റര്‍
മാഡം കെട്ടുകഥയില്ല; സിനിമാരംഗത്തുള്ള ആളുതന്നെ; വി.ഐ.പി പറഞ്ഞില്ലെങ്കില്‍ ഞാന്‍ പറയും: പള്‍സര്‍ സുനി
എഡിറ്റര്‍
Tuesday 8th August 2017 11:47am

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മാഡം കെട്ടുകഥയല്ലെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. മാഡം സിനിമാ രംഗത്ത് നിന്നുളള ഒരാളാണ്. ജയിലിലുള്ള വി.ഐ.പി അത് പറയുമെന്നാണ് കരുതിയത്.

അദ്ദേഹം പറഞ്ഞില്ലെങ്കില്‍ 16ാം തിയതിക്ക് ശേഷം താന്‍ തന്നെ പറയുമെന്നും പള്‍സര്‍ സുനി പറഞ്ഞു. വാഹനമോഷണ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.

നടിയെ ഉപദ്രവിച്ച കേസില്‍ ഇനി സിനിമാമേഖലയില്‍ നിന്ന് കൂടുതല്‍ പ്രതികള്‍ ഇല്ലെന്ന് സുനി ഇന്നലെ പറഞ്ഞിരുന്നു. കനത്ത സുരക്ഷാ വലയത്തിലാണ് ഇന്നലെയും ഇന്നും സുനിയെ പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. സുനി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നത് ഇന്നലെയും പൊലീസ് വിലക്കിയിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 22ാം തിയ്യതി വരെ നീട്ടി. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ആയിരിന്നു ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്.

സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ദിലീപിനെ നേരിട്ട് ഹാജരാക്കുന്നതിലുളള ബുദ്ധിമുട്ട് പൊലീസ് നേരത്തെ തന്നെ കോടതിയെ അറിയിച്ചിരുന്നു.
ജൂലൈ 25ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഓഗസ്റ്റ് എട്ടുവരെ ദിലീപിനെ റിമാന്‍ഡ് ചെയ്തത്. ഇതാണ് ഇപ്പോള്‍ 22ാം തിയ്യതി വരെ നീട്ടിയത്.

Advertisement