ചരിത്ര നിമിഷത്തില്‍ പുലിമുരുകന്‍; മികച്ച ഗാനത്തിനുള്ള ഓസ്‌ക്കാര്‍ നോമിനേഷനില്‍ പുലിമുരുകനിലെ രണ്ട് ഗാനങ്ങളും
Oscar Nomination 2017
ചരിത്ര നിമിഷത്തില്‍ പുലിമുരുകന്‍; മികച്ച ഗാനത്തിനുള്ള ഓസ്‌ക്കാര്‍ നോമിനേഷനില്‍ പുലിമുരുകനിലെ രണ്ട് ഗാനങ്ങളും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 19th December 2017, 9:00 am

കോഴിക്കോട്: മലയാള സിനിമയുടെ സര്‍വ്വകാല റെക്കോര്‍ഡുകളും തിരുത്തികുറിച്ച സിനിമയാണ് പുലിമുരുകന്‍. മോളിവുഡിന് എന്നും അപ്രാപ്യം എന്നു കരുതിയിരുന്ന നൂറ് കോടി ക്ലബ്ബില്‍ ചിത്രം നടന്ന് കയറിയിരുന്നു.

ഇപ്പോളിതാ മറ്റൊരു ചരിത്ര നിമിഷത്തിലേക്ക് സിനിമ നടന്ന് അടുക്കുകയാണ്. സിനിമകളുടെ പരമോന്നത ബഹുമതിയായി കരുതുന്ന ഓസ്‌ക്കാര്‍ അവാര്‍ഡില്‍ മികച്ച ഗാനത്തിനുള്ള നോമിനേഷനുകളില്‍ പുലിമുരുകനിലെ രണ്ട് ഗാനങ്ങളും തിരഞ്ഞെടുത്തിരിക്കുകയാണ്. “കാടണിയും കാല്‍ ചിലമ്പേ കാനന മൈനേ” എന്ന് യേശുദാസും ചിത്രയും ചേര്‍ന്ന് ആലപിച്ച പാട്ടും “മാനത്തെ മാരികുരുന്നെ” എന്ന വാണി ജയറാംപാടിയ പാട്ടുമാണ് ഓസ്‌ക്കര്‍ അവാര്‍ഡിനായി നോമിനേഷന്‍ നേടിയത്.

ഗോപി സുന്ദറായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകന്‍. റഫീഖ് അഹമ്മദും മുരുകന്‍ കാട്ടാകടയുമായിരുന്നു ഗാനങ്ങള്‍ രചിച്ചത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമായിരുന്നു ചിത്രം നിര്‍മ്മിച്ചത്.

മുമ്പ് മോഹന്‍ലാല്‍ നായകനായ ഗുരുഇന്ത്യയില്‍ നിന്നും ഓസ്‌കാര്‍ സാധ്യത പട്ടികയില്‍ ഇടം നേടിയിരുന്നു