പുതുച്ചേരി: മൂന്നു ബി.ജെ.പി എം.എല്‍.എമാരുടെ നോമിനേറ്റു ചെയ്ത പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ നടപടിയ്‌ക്കെതിരെ കോണ്‍ഗ്രസ് എം.എല്‍.എ സുപ്രീം കോടതിയെ സമീപിച്ചു. കേസില്‍ സുപ്രീം കോടതി അടുത്തയാഴ്ച വാദം കേള്‍ക്കും.
വി. സ്വാമിനാഥന്‍, കെ.ജി. ശങ്കര്‍ സ, എസ്. സെല്‍വഗണപതി എന്നിവരെയാണ് കഴിഞ്ഞവര്‍ഷം കിരണ്‍ ബേദി നോമിനേറ്റ് ചെയ്തത്. നേരത്തേ ഇതിനെതിരെ എം.എല്‍.എയായ ധനലക്ഷ്മി നാരായണ്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുഖ്യമന്ത്രിയുമായി കൂടിയാലോചിക്കാതെയാണ് ഈ നിയമനങ്ങള്‍ നടന്നത് എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.
എന്നാല്‍ മാര്‍ച്ച് 22-ന് മദ്രാസ് ഹൈക്കോടതി ഈ നിയമനങ്ങള്‍ ശരിവെച്ചു കൊണ്ട് ഉത്തരവിട്ടു. തുടര്‍ന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
