ധാക്ക: ബംഗ്ലാദേശില്‍ പൊതുസമ്മേളനങ്ങള്‍ക്കും റാലികള്‍ക്കുമുള്‍പ്പെടെ വിലക്ക്. ധാക്കയിലെ പവര്‍ സെന്ററില്‍ പ്രധാനമന്ത്രിയുടെ വസതിയും സെക്രട്ടറിയേറ്റും ഉള്‍പ്പെടുന്ന പ്രദേശത്താണ് കര്‍ശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ധാക്ക: ബംഗ്ലാദേശില്‍ പൊതുസമ്മേളനങ്ങള്‍ക്കും റാലികള്‍ക്കുമുള്‍പ്പെടെ വിലക്ക്. ധാക്കയിലെ പവര്‍ സെന്ററില്‍ പ്രധാനമന്ത്രിയുടെ വസതിയും സെക്രട്ടറിയേറ്റും ഉള്‍പ്പെടുന്ന പ്രദേശത്താണ് കര്‍ശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ആഴ്ചകളായി സിവില്‍ സര്‍വീസുകാര്‍ പ്രതിഷേധിക്കുന്ന സ്ഥലമാണിതെന്നാണ് റിപ്പോര്‍ട്ട്. യൂനുസ് ഭരണകൂടം സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും അധ്യാപകരില്‍ നിന്നും പ്രതിഷേധം ശക്തമാക്കുകയും ബി.എന്‍.പിയില്‍ നിന്നും സൈന്യത്തില്‍ നിന്നും എതിര്‍പ്പ് നേരിടുകയും ചെയ്യുന്നതിനിടയിലാണ് സര്‍ക്കാര്‍ പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം പൊതു ക്രമസമാധാനത്തിന്റെയും മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസിന്റെ സുരക്ഷയും മുന്‍നിര്‍ത്തിയാണ് സെന്‍ട്രല്‍ ധാക്ക പ്രദേശത്ത് പ്രതിഷേധങ്ങള്‍ക്കും റാലികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ഡി.എം.പി കമ്മീഷണര്‍ എസ്.എം സസത്ത് അലി പറഞ്ഞു.
മോശം പെരുമാറ്റമെന്ന കാരണത്താല്‍ 14 ദിവസത്തിനുള്ളില്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന സര്‍ക്കാര്‍ ഓര്‍ഡിനെന്‍സിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ജീവനക്കാര്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ നിയമവിരുദ്ധമായ കറുത്ത നിയമമെന്നാണ് ഉത്തരവിനെ വിശേഷിപ്പിച്ചത്.
ജൂണ്‍ 15നകം ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം അടുത്ത വര്‍ഷം ഏപ്രിലോടെ ജുഡീഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷനുകളിലുള്‍പ്പെടെ പരിഷ്‌ക്കരണങ്ങളും സ്വതന്ത്ര തെരഞ്ഞെടുപ്പുകളും നടത്തുമെന്നും മുഹമ്മദ് യൂനുസ് പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതോടെ ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഷെയ്ഖ് ഹസീനരാജ്യം വിട്ടിരുന്നു. രാജ്യം വിട്ടദിവസം മുതല്‍ ഷെയ്ഖ് ഹസീന ഇന്ത്യയില്‍ പ്രവാസത്തിലാണ്.
ജമാഅത്തെ ഇസ്‌ലാമി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തിലെ അംഗങ്ങളുംഅടക്കം നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് ഹസീന രാജിവെച്ചത്. തുടര്‍ന്ന് നോബല്‍ ജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ ഒരു ഇടക്കാല സര്‍ക്കാര്‍ ഭരണത്തിലേറുകയും ചെയ്തു.
Content Highlight: Public gatherings, rallies and protests banned in Dhaka