പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്നും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് കളം മാറി വെറ്ററന്‍ കമന്റേറ്റര്‍ നിക്ക് നൈറ്റ്. ബ്ലെസ്സിങ് മുസരബാനി, ദാസുന്‍ ഷണക, സ്‌പെന്‍സര്‍ ജോണ്‍സണ്‍ അടക്കമുള്ള താരങ്ങളുടെ മാതൃക പിന്തുടര്‍ന്നാണ് നിക് നൈറ്റും ഐ.പി.എല്ലിന്റെ ഭാഗമാകാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഈ ആഴ്ച പി.എസ്.എല്‍ അവരുടെ ഔദ്യോഗിക ഇംഗ്ലീഷ് കമന്ററി പാനലിന്റെ കോര്‍ണര്‍ സ്‌റ്റോണായി പ്രഖ്യാപിച്ചിരുന്നു. ജെ.പി ഡുമ്‌നി, ഡൊമനിക് കോര്‍ക് എന്നിവരടക്കമുള്ള പരിചയസമ്പന്നരായ കമന്റേറ്റര്‍മാര്‍ക്കൊപ്പം നിക് നൈറ്റും പി.എസ്.എല്‍ എലീറ്റ് കമന്ററി പാനലിന്റെ ഭാഗമായിരുന്നു.
ലോകത്തിലെ ഏറ്റവും മികച്ച കമന്റേറ്റര്‍മാരില്‍ ഒരാള്‍ എന്ന നിലയില്‍ നൈറ്റിന്റെ ശബ്ദത്തിലൂടെ പി.എസ്.എല്‍ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ശ്രദ്ധ നേടും എന്ന് തന്നെയായിരുന്നു പി.എസ്.എല്ലിന്റെ കണക്കുകൂട്ടലുകളും.
എന്നാല്‍ കഴിഞ്ഞ ദിവസം സ്റ്റാര്‍ സ്‌പോര്‍ട്‌സ് തങ്ങളുടെ ഒഫീഷ്യല്‍ കമന്ററി പാനല്‍ പ്രഖ്യാപിച്ചതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞത്. ഐ.പി.എല്ലിന്റെ ഇംഗ്ലീഷ് പാനലില്‍ നിക് ഉള്‍പ്പെട്ടതോടെ അദ്ദേഹം പി.എസ്.എല്ലിനോട് വിട പറയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
കഴിഞ്ഞ സീസണിലും നിക് നൈറ്റ് ഐ.പി.എല്ലിന്റെ ഇംഗ്ലീഷ് കമന്ററി പാനലിന്റെ ഭാഗമായിരുന്നു.
ഐ.പി.എല്ലില്‍ 12 ഭാഷകളിലായി 160 കമന്റേറ്ററര്‍മാരാണ് ഇത്തവണ കളി പറയാനെത്തുന്നത്. ഇതിഹാസ താരം ആര്‍. അശ്വിന്‍ കമന്റേറ്ററായി അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ ഐ.പി.എല്ലിനുണ്ട്.