പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മറ്റൊരു മോശം റെക്കോഡുമായി പെഷവാര്‍ സാല്‍മി നായകന്‍ ബാബര്‍ അസം. സീസണിലെ രണ്ടാം മത്സരത്തില്‍ ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സിനെതിരായ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതിന് പിന്നാലെയാണ് ബാബറിന്റെ പേരില്‍ മോശം റെക്കോഡ് കുറിക്കപ്പെട്ടത്.
സാല്‍മി ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ തന്നെയായിരുന്നു ബാബറിന്റെ മടക്കം. നേരിട്ട രണ്ടാം പന്തിലാണ് താരം പുറത്തായത്. മുഹമ്മദ് ആമിറിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച ബാബര്‍ റിലി റൂസോയുടെ കൈകളിലൊതുങ്ങുകയായിരുന്നു.
ഇത് ഒമ്പതാം തവണയാണ് ബാബര്‍ പൂജ്യനായി മടങ്ങുന്നത്. ഇതോടെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്താകുന്ന മൂന്നാമത് താരമെന്ന അനാവശ്യ നേട്ടമാണ് ബാബര്‍ അസമിന്റെ പേരില്‍ കുറിത്തപ്പെട്ടത്.
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്താകുന്ന താരം
അതേസമയം, ഗ്ലാഡിയേറ്റേഴ്‌സിനെതിരെ തോല്‍വി മുമ്പില്‍ കണ്ടുകൊണ്ടാണ് സാല്‍മി ബാറ്റിങ് തുടരുന്നത്. ഗ്ലാഡിയേറ്റേഴ്‌സ് ഉയര്‍ത്തിയ 217 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സാല്‍മിക്ക് ഇതിനോടകം തന്നെ ഏഴ് വിക്കറ്റ് നഷ്ടമായി. 12 ഓവര്‍ പിന്നിടുമ്പോള്‍ 103 റണ്‍സ് മാത്രമാണ് ടീമിന് കണ്ടെത്താന്‍ സാധിച്ചത്.