ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജി കഴിഞ്ഞ ദിവസം ട്രോഫി ഡെസ് ചാമ്പ്യന്‍സ് അഥവാ ഫ്രഞ്ച് സൂപ്പര്‍ കപ്പ് സ്വന്തമാക്കിയിരുന്നു. ചിരവൈരികളായ മാര്‍സെയെ തോല്‍പ്പിച്ചാണ് ടീമിന്റെ കിരീടനേട്ടം. ജനുവരി എട്ടിന് നടന്ന കലാശപ്പോരില്‍ പെനാല്‍റ്റിയിലൂടെയാണ് ടീം മറ്റൊരു കിരീടത്തില്‍ മുത്തമിട്ടത്.
മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതമടിച്ച് സമനില പാലിക്കുകയായിരുന്നു. അതോടെയാണ് ജേതാക്കളെ നിശ്ചയിക്കാന്‍ കളി പെനാല്‍റ്റിയിലേക്ക് നീണ്ടത്. അതില്‍ ഒന്നിന് എതിരെ നാല് എന്ന നിലയില്‍ ദി പാരീസിയന്‍സ് കിരീടമുയര്‍ത്തിയത്.
അതോടെ പരിശീലകന്‍ ലൂയിസ് എന്റിക്വിന് കീഴില്‍ മറ്റൊരു കിരീടം കൂടി പാരീസിലെത്തിക്കാന്‍ സാധിച്ചു. കഴിഞ്ഞ ദിവസത്തെ കിരീടം സ്പാനിഷ് പരിശീലകന് കീഴിലെ പത്താമത്തെ ട്രോഫിയിലാണ് ലെസ് പാരീസിയന്‍സ് തങ്ങളുടെ അക്കൗണ്ടിലെത്തിച്ചത്. അതും എന്റിക്വ് ടീമിന്റെ മാനേജര്‍ കുപ്പായം അണിഞ്ഞ് വെറും രണ്ടര വര്‍ഷത്തിനുള്ളില്‍ എന്നതാണ് പ്രത്യേകത.
2023ലാണ് എന്റിക്വ് പി.എസ്.ജിയുടെ പരിശീലകനായി ചുമതല ഏല്‍ക്കുന്നത്. ടീമിന്റെ ഭാഗമായ ആദ്യ സീസണില്‍ തന്നെ ലീഗ് വണ്‍, കോപ്പ ഡി ഫ്രാന്‍സ്, ഒപ്പം ഫ്രഞ്ച് സൂപ്പര്‍ കപ്പ് എന്നിവയിലും അദ്ദേഹം പി.എസ്.ജിയെ കിരീടമണിയിച്ചു. അടുത്ത സീസണിലും സ്പാനിഷ് പരിശീലകന്‍ തന്റെ കിരീടവേട്ട തുടങ്ങി.
പി.എസ്.ജിയും ക്ലബ്ബിന്റെ ആരാധകരും ഏറെ കൊതിച്ചിരുന്ന യുവേഫ ചാമ്പ്യന്‍ഷിപ്പ് കിരീടമാണ് ഇത്തവണ എന്റിക്വ് സമ്മാനിച്ചത്. തങ്ങളുടെ സ്വപ്ന കിരീടത്തില്‍ ആദ്യമായി പാരീസിലെത്തിച്ചതോടെ സ്പാനിഷ് പരിശീലകന്‍ ആരാധകരുടെ പ്രിയപ്പെട്ടവനായി. പിന്നാലെ അദ്ദേഹം ടീമിന് ആദ്യ യുവേഫ സൂപ്പര്‍ കപ്പും ടീമിന് നേടിക്കൊടുത്തു.
യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫിയുമായി ലൂയിസ് എൻറിക്വ് . Photo: Fabrizio Romano/facebook.com
കൂടാതെ, ഫ്രഞ്ച് ലീഗിലെ ഡൊമസ്റ്റിക് ട്രബിളും ദി റെഡ്‌സ് ആന്‍ഡ് ബ്ലൂസിന് സമ്മാനിച്ചു. പിന്നാലെ പുതിയ സീസണില്‍ ഫിഫയുടെ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലും പി.എസ്.ജി എന്റിക്വ് ജേതാക്കളാക്കി. ഇപ്പോഴിതാ ഒരിക്കല്‍ കൂടി ഫ്രഞ്ച് ടീമിനെ ഫ്രാന്‍സിന്റെ നെറുകയിലുമെത്തിച്ചു.
ലൂയിസ് എന്റിക്വിന് കീഴിലെ പി.എസ്.ജിയുടെ കിരീടങ്ങള്‍