ശമ്പളകുടിശ്ശികയോ നഷ്ടപരിഹാര പാക്കേജോ നടപ്പിലാക്കിയില്ല; തേജസ് ദിനപത്രത്തിന്റെ ഓഫീസിലേക്ക് മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധമാര്‍ച്ച്
kERALA NEWS
ശമ്പളകുടിശ്ശികയോ നഷ്ടപരിഹാര പാക്കേജോ നടപ്പിലാക്കിയില്ല; തേജസ് ദിനപത്രത്തിന്റെ ഓഫീസിലേക്ക് മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധമാര്‍ച്ച്
ന്യൂസ് ഡെസ്‌ക്
Thursday, 21st March 2019, 6:17 pm

കണ്ണൂര്‍: ശമ്പളകുടിശ്ശിക കൊടുത്തു തീര്‍ക്കാത്തതില്‍ പ്രതിഷേധിച്ച മാര്‍ച്ചുമായി മാധ്യമ പ്രവര്‍ത്തകര്‍. പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 30 ന് രാവിലെ തേജസ് ദിനപത്രത്തിന്റെ മീഞ്ചന്ത ജങ്ഷനടുത്തുള്ള ആസ്ഥാന ഓഫീസിലേക്കാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

തേജസ് ദിനപത്രം ഓഫീസ് അടച്ചു പൂട്ടിയിട്ടും ജീവനക്കാര്‍ക്ക് ശബളകുടിശ്ശികയോ നഷ്ടപരിഹാര പാക്കേജോ നടപ്പിലാക്കിയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്.

ALSO READ: ബാധ കയറിയതുപോലെയാണ് ശ്രീധരന്‍പിള്ളയുടെ പ്രവര്‍ത്തനം; രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍

തോജസ് മാനേജ്‌മെന്റിനെതിരെ ശക്തമായി പ്രതിഷേധിച്ചാല്‍ മാത്രമെ ജീവനക്കാരെ വഞ്ചിക്കുന്ന ഒരു വിഭാഗം തേജസ് ജീവനക്കാരുടെ പിന്തിരിപ്പന്‍ സമീപനം പുറത്തു വരികയൂള്ളുവെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാകമ്മറ്റി ഇറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരസ്യം നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു തേജസ് ദിനപത്രം അച്ചടി നിര്‍ത്തിയത്.

എന്നാല്‍ തേജസ് ദിനപത്രത്തിലെ പിരിച്ചുവിട്ട എല്ലാ ജീവനക്കാര്‍ക്കും വേജ് ബോര്‍ഡ് സംബന്ധിച്ച സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് ശമ്പള കുടിശിക നല്‍കാന്‍ മാനേജ്മെന്റിന് ഉത്തരവാദിത്തമുണ്ടെന്ന് ലേബര്‍ വകുപ്പധികൃതര്‍ പറഞ്ഞിരുന്നു.