ടി-20 ലോകകപ്പിന്റെ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്കുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ഫെബ്രുവരി 22നാണ് സൂപ്പര്‍ 8ല്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.
മത്സരത്തിന് മുന്നോടിയായി സൗത്ത് ആഫ്രിക്കന്‍ ഹെഡ് കോച്ച് ശുക്രി കോണ്‍റാഡ് സംസാരിച്ചിരുന്നു. ഇന്ത്യയെ പോലരു ടീമിനെ നേരിടുമ്പോള്‍ വലിയ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും തങ്ങള്‍ക്ക് അവരെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല മൂന്ന് ഡക്കുകള്‍ക്ക് ശേഷം ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്ക് തന്റെ സ്ഥാനം പോകുമെന്ന ആശങ്കയുടെ ആവശ്യമില്ലെന്നും കോണ്‍റാഡ് കൂട്ടിച്ചേര്‍ത്തു.
‘ഇന്ത്യയെ പോലരു ടീമിനെ നേരിടുമ്പോള്‍ വലിയ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അവരെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകള്‍ വളരെ വലുതാണ്, അവര്‍ സെമി ഫൈനലില്‍ എത്തുമെന്ന് ഏറെ കുറെ ഉറപ്പിക്കുന്നു. ഫൈനലിലേക്ക് കടക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. എന്നിരുന്നാലും ഞങ്ങള്‍ക്ക് അവരെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
സമ്മര്‍ദം ഇതുപോലുള്ള ഒരു മത്സരത്തിന്റെ ഭാഗമാണ്, ഇരു ടീമിനെയും അത് ബാധിക്കും. ഒരു ടീമിനെ നേരിടുന്നതിലുള്ള വെല്ലുവിളിയെക്കുറിച്ച് നമ്മള്‍ സംസാരിക്കാറുണ്ടെങ്കിലും കളിക്കാര്‍ നേരിടുന്ന സമ്മര്‍ദം പരിഗണിക്കാറില്ല. മൂന്ന് തവണ ഡക്ക് ചെയ്ത ഒരു കളിക്കാരന്‍ പെട്ടെന്ന് തന്റെ സ്ഥാനം നഷ്ടപ്പെടുമെന്ന് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് തോന്നുന്നു,’ കോണ്‍റാഡ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ന് നടക്കുന്ന പാകിസ്ഥാന്‍ – ന്യൂസിലാന്‍ഡ് ഗ്രൂപ്പ് 2 മത്സരങ്ങളോടെയാണ് സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. സൂപ്പര്‍ 8ല്‍ രണ്ട് ഗ്രൂപ്പിലെയും ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും. മൂന്ന് വീതം മത്സരമായിരിക്കും ഓരോ ടീമുകളും കളിക്കുക. സൂപ്പര്‍ 8ന് ശേഷം ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും.
Content Highlight: Proteas head coach Shukri Conrad Talking About Indian Team And Abhishek Sharma