വാളയാര്‍ പീഡന കേസ് വിധിപ്പകര്‍പ്പ് പുറത്ത് ; കൊലപാതകത്തിന് തെളിവില്ല, വെറുതെ വിടാന്‍ പ്രധാനകാരണം മൊഴിമാറ്റം
Crime
വാളയാര്‍ പീഡന കേസ് വിധിപ്പകര്‍പ്പ് പുറത്ത് ; കൊലപാതകത്തിന് തെളിവില്ല, വെറുതെ വിടാന്‍ പ്രധാനകാരണം മൊഴിമാറ്റം
ന്യൂസ് ഡെസ്‌ക്
Monday, 28th October 2019, 12:55 pm

വാളയാര്‍ കേസിന്റെ ആദ്യവിധിപ്പകര്‍പ്പ് പുറത്ത് വന്നു. മൂന്നാംപ്രതി പ്രദീപ് കുമാറിനെ വെറുതെ വിട്ട കേസിലേതാണ് വിധി.

പ്രൊസിക്യൂഷന് ഒരു തെളിവും ഹാജരാക്കാന്‍ കഴിയാത്തതും മൊഴിമാറ്റവും സാക്ഷിമൊഴികള്‍ ദുര്‍ബലമായതും പ്രതിയെതിയെ വെറുതെ വിടാന്‍ കാരണമായെന്നും വിധിയിലുണ്ട്.

പ്രതി അപമര്യാദയായി പെരുമാറിയെന്ന മൊഴി അഞ്ചാം സാക്ഷി മാറ്റി പറഞ്ഞതായും വിധിയില്‍ പറയുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തൂങ്ങി മരിച്ചെന്നാണ് മാതാപിതാക്കളുടെയും എസ്.ഐയുടെയും മൊഴിയെന്നും കൊലപാതകത്തിന് തെളിവില്ല എന്നും വിധിപ്പകര്‍പ്പില്‍ പറയുന്നു. ബന്ധുവായ സാക്ഷി മൊഴിമാറ്റിപ്പറഞ്ഞിട്ടുണ്ട്.

കേസില്‍ പ്രോസിക്യൂഷനുംപൊലീസിനും വീഴ്ചയുണ്ടായതായും ഒരു തരത്തിലും സഹായം ലഭിച്ചില്ലെന്നും കുട്ടികളുടെ അമ്മയും നേരത്തെ വ്യക്തമാക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ