[]കൊച്ചി: വിവാദ തിരുകേശത്തെ കുറിച്ച് അന്വേഷിക്കാമെന്ന് കാണിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കി.
തിരുകേശത്തിന്റെ യാഥാര്‍ത്ഥ്യം അന്വേഷിക്കാമെന്നും തിരുകേശവുമായി ബന്ധപ്പെട്ട് പള്ളിനിര്‍മാണത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
തിരുകേശ വിഷയത്തില്‍ സര്‍ക്കാര്‍ നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനെതിരെ സമസ്ത രംഗത്തെത്തിയിരുന്നു. സമസ്തയുടെ സമ്മര്‍ദ്ദം മൂലമാണ് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചതെന്നാണ് അറിയുന്നത്.
സര്‍ക്കാര്‍ നേരത്തെ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കാന്തപുരത്തിന്റെ കൈവശമുള്ള മുടിയുടെ യാഥാര്‍ഥ്യത്തെ കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നും അത് അനാവശ്യപ്രശ്‌നങ്ങളിലേക്ക് വഴിവെക്കുമെന്നുമായിരുന്നു നേരത്തെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നത്.
നേരത്തെ നല്‍കിയ സത്യവാങ്മൂലത്തില്‍ മുസ്ലീം സമുദായത്തിലെ ചെറിയ കക്ഷണം എന്നായിരുന്നു സമസത ഇ.കെ വിഭാഗത്തെ വിശേഷിപ്പിച്ചത്.
സമുദായത്തിലെ പ്രബല വിഭാഗമായ തങ്ങളെ അധിക്ഷേപിക്കുന്ന പരമാര്‍ശമായാണ് സമസ്ത ഇതിനെ കണ്ടത്. ഇത്തരം പരാമര്‍ശങ്ങളെല്ലാം ഒഴിവാക്കിയാണ് അഡീഷണല്‍ സത്യവാങ്മൂലം തയ്യാറാക്കിയിരിക്കുന്നത്.
ഇ.കെ വിഭാഗം മുന്നോട്ട് വെച്ച മറ്റ് ചില ആവിശ്യങ്ങള്‍ കൂടി പുതിയ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
