പരം സുന്ദരി സിനിമക്കെതിരെ വിമര്‍ശനവുമായി നിര്‍മാതാവും സംവിധായകനുമായ രഞ്ജിത്ത് ശങ്കര്‍. സിദ്ധാര്‍ഥ് മല്‍ഹോത്രയും ജാന്‍വി കപൂറും പ്രധാനവേഷങ്ങളിലെത്തി തുഷാര്‍ ജലോട്ട സംവിധാനം ചെയ്ത ഈ ചിത്രം ട്രെയ്‌ലര്‍ മുതലെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു.
പരം സുന്ദരി സിനിമക്കെതിരെ വിമര്‍ശനവുമായി നിര്‍മാതാവും സംവിധായകനുമായ രഞ്ജിത്ത് ശങ്കര്‍. സിദ്ധാര്‍ഥ് മല്‍ഹോത്രയും ജാന്‍വി കപൂറും പ്രധാനവേഷങ്ങളിലെത്തി തുഷാര്‍ ജലോട്ട സംവിധാനം ചെയ്ത ഈ ചിത്രം ട്രെയ്‌ലര്‍ മുതലെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു.
സിനിമയില്‍ ജാന്‍വി സംസാരിക്കുന്ന മലയാളത്തെ കുറിച്ചാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നത് ഓഗസ്റ്റില്‍ തിയേറ്ററുകളിലെത്തിയ ചിത്രം ഒ.ടി.ടി റീലീസിന് പിന്നാലെയും നിരവധി വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും വിധേയമായിരുന്നു. ഇപ്പോഴിതാ നിര്‍മാതാവും സംവിധായകനുമായ രഞ്ജിത്ത് ശങ്കര്‍ പരം സുന്ദരിക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുന്നു. ഫേസ്ബുക്കില്‍ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിയേറ്ററുകളിലെത്തിയ
‘മറ്റേതൊരു സിനിമയെയും പോലെ വലിയ ഡാമേജാണ് പരം സുന്ദരി കേരളത്തിനുണ്ടാക്കിയത്. മൊബൈല്‍ ഡാറ്റയും ഇന്റര്‍നെറ്റും വികസനവും ഒന്നും സംഭവിക്കാത്ത ഒരു സ്ഥലത്തെയാണ് സിനിമയിലൂടെ കാണിക്കാന്‍ ശ്രമിക്കുന്നത്. പക്ഷെ യഥാര്‍ഥ കേരളം ഒരുപാട് മുന്നോട്ടുപോയിക്കഴിഞ്ഞു. സിനിമയും അത് ചെയ്യേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു,’ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.

കേരളത്തെക്കുറിച്ചുള്ള ബോളിവുഡിന്റെ സ്റ്റീരിയോടൈപ്പിങ്ങിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമായിട്ടാണ് ഹിന്ദി ചിത്രം പരം സുന്ദരിയെ പലരും കണക്കാക്കിയിരുന്നത്. മലയാളം ശരിക്ക് പറയാനറിയാത്ത നായികയെ കേന്ദ്ര കഥാപാത്രമാക്കിയതടക്കം വിമര്‍ശനത്തിന് വിധേയമായിരുന്നു. സിനിമയില്‍ സുന്ദരി എന്ന കഥാപാത്രത്തെയാണ് ജാന്‍വി അവതരിപ്പിച്ചിരുന്നത്.
സുന്ദരിയുടെ അമ്മാവനായി വേഷമിട്ട രണ്‍ജി പണിക്കരും ട്രോളന്മാരുടെ ഇരയായിരുന്നു. ജാന്‍വിയും രണ്‍ജി പണിക്കരും ഒന്നിച്ചുള്ള രംഗങ്ങളില്‍ ജാന്‍വിയുടെ കഥാപാത്രം പറയുന്ന ‘മലയാളം’ തര്‍ജമ ചെയ്യുന്ന ജോലിയാണ് രണ്‍ജി പണിക്കരുടേത്. അഭിനയത്തിനും ഡബ്ബിങ്ങിനും പുറമെ ട്രാന്‍സ്ലേറ്റ് ചെയ്തതിനുള്ള പൈസയും രണ്‍ജി പണിക്കര്‍ വാങ്ങിക്കാണുമെന്നാണ് പലരും അഭിപ്രായപ്പെടുകയും ഉണ്ടായിരുന്നു.
Content highlight: Producer and director Ranjith Shankar criticizes the movie Param Sundari