വിദ്വേഷ പരാമര്‍ശം; ബാബാ രാംദേവിനെതിരെ അന്വേഷണത്തിന് ഉത്തരവ്
national news
വിദ്വേഷ പരാമര്‍ശം; ബാബാ രാംദേവിനെതിരെ അന്വേഷണത്തിന് ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th February 2023, 3:58 pm

ജയ്പൂര്‍: മുസ്‌ലിം – ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തില്‍ യോഗ ആചാര്യന്‍ ബാബാ രാംദേവിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് രാജസ്ഥാന്‍ പൊലീസ്. സ്വമേധയാ ആണ് പൊലീസ് രാംദേവിനെതിരെ കേസെടുത്തിരിക്കുന്നത്.

രാജസ്ഥാനില്‍ നടന്ന പൊതുപരിപാടിയില്‍ വെച്ച് നടത്തിയ വിദ്വേഷ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കേസ്.

രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ബാബാ രാംദേവിന്റെ വിവാദ പരാമര്‍ശം.

ഏതൊരു മുസ്ലിമിനോട് ഇസ്ലാം എന്താണെന്ന് ചോദിച്ചാലും അവര്‍ പറയുക, നമസ്‌കരിക്കുക, ഓതുക എന്നിട്ട് എന്ത് വേണമെങ്കിലും ചെയ്യാം എന്നായിരിക്കുമെന്നും രാംദേവ് പറഞ്ഞു.

‘ഏതൊരു മുസ്ലിമിനോട് ഇസ്ലാം എന്താണെന്ന് ചോദിച്ചാലും അവര്‍ പറയുക, നമസ്‌കരിക്കുക, ഓതുക എന്നിട്ട് എന്ത് വേണമെങ്കിലും ചെയ്യാം എന്നായിരിക്കും. അതിനി ഹിന്ദു സ്ത്രീകളെ തട്ടിയെടുക്കുന്ന കാര്യത്തിലായാലും ശരി, നമസ്‌കരിച്ചാല്‍ അവര്‍ക്കത് തെറ്റാകില്ല. ഇതാണ് അവരെ സംബന്ധിച്ച് ഇസ് ലാമിന്റെ വ്യാഖ്യാനം. നമ്മുടെ മുസ് ലിം സഹോദരങ്ങള്‍ പാപികളാണ്,’ രാംദേവ് പറഞ്ഞു.

ക്രിസ്ത്യാനികളേയും രാംദേവ് രൂക്ഷമായി വിമര്‍ശിച്ചു. ”ക്രിസ്ത്യാനിറ്റി എന്താണ് പറയുന്നത്? പള്ളിയില്‍ പോയി മെഴുകുതിരി കത്തിച്ച് കര്‍ത്താവായ യേശുവിന്റെ മുന്നില്‍ നില്‍ക്കൂ, നിങ്ങളുടെ എല്ലാ പാപങ്ങളും കഴുകി കളയപ്പെടും എന്നാണ്. അവര്‍ക്ക് തങ്ങളുടെ മതം എല്ലാവരും അംഗീകരിക്കണം എന്നാണ് ആവശ്യം. അതിന് പരിവര്‍ത്തനം നടത്തി മറ്റുള്ളവരെ തങ്ങളുടെ മതത്തിലേക്ക് എത്തിക്കുന്ന തിരക്കിലാണ് അവര്‍,’ രാംദേവ് പറയുന്നു.

Content Highlight: Probe against baba ramdev for his derogatory remarks against muslims and christians