തിരുവനന്തപുരം: കേരളത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ സൂംബ ഡാൻസ് നടപ്പാക്കുന്നതിനെതിരെ പ്രതിഷേധവുമായി ലീഗ് സുന്നി അനുകൂല നേതാക്കൾ.
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ സൂംബ ഡാൻസ് നടപ്പാക്കുന്നതിനെതിരെ പ്രതിഷേധവുമായി ലീഗ് സുന്നി അനുകൂല നേതാക്കൾ.
അല്പവസ്ത്രം ധരിച്ച് കൂടിക്കലർന്ന് ആടിപ്പാടുന്ന രീതിയാണ് സൂംബാ ഡാൻസെന്നും വലിയ കുട്ടികൾ പോലും ഇങ്ങനെ ചെയ്യണമെന്ന് സർക്കാർ നിർദേശമുണ്ടെങ്കിൽ അത് പ്രതിഷേധാർഹമാണെന്നും എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി പറയുന്നു.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നാസർ ഫൈസി കൂടത്തായി വിമർശനവുമായെത്തിയത്. നിലവിലുള്ള കായികപരിശീലനം മെച്ചപ്പെടുത്തുന്നതിനുപകരം ആഭാസങ്ങളെ നിർബന്ധിക്കരുതെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
‘സ്കൂളുകളിൽ കേരള സർക്കാർ സൂംബ ഡാൻസ് നടപ്പിലാക്കിയിരിക്കുന്നു. അല്പവസ്ത്രം ധരിച്ച് കൂടിക്കലർന്ന് ആടിപ്പാടുന്ന രീതിയാണത്രേ സൂംബ. വലിയ കുട്ടികൾ പോലും ഇങ്ങനെ ചെയ്യണമെന്ന് സർക്കാർ നിർദേശമുണ്ടെങ്കിൽ അത് പ്രതിഷേധാർഹമാണ്. നിലവിലുള്ള കായികപരിശീലനം മെച്ചപ്പെടുത്തുന്നതിനുപകരം ആഭാസങ്ങളെ നിർബന്ധിക്കരുത്. മേനിയഴക് പ്രകടിപ്പിക്കാനും ഇടകലർന്ന് ആടിപ്പാടാനും ധാർമികബോധം അനുവദിക്കാത്ത വിദ്യാർത്ഥികളുടെ വ്യക്തിസ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും നേരെയുള്ള ലംഘനമാവും ഇത്,’ നാസർ ഫൈസി കൂടത്തായി കുറിച്ചു.
ധാർമികതക്ക് ക്ഷതമേല്പിക്കുന്നതാണ് സൂംബ ഡാന്‍സെന്നായിരുന്നു എസ്.എം.എഫ് നേതാവ് അബ്ദു സമദ് പൂക്കോട്ടൂരിന്റെ പരാമർശം. രക്ഷിതാക്കൾ ഉണർന്ന് ചിന്തിക്കണമെന്നും വിദ്യാലയങ്ങളിൽ ഒരുപാട് കായികാധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് സർക്കാരിന്റെ ഈ നടപടിയെന്നും അദ്ദേഹം വിമർശിക്കുന്നുണ്ട്.
ഇത്തരം പദ്ധതികൾ നടപ്പാക്കുന്നതിന് മുന്നോടിയായി സാധാരണയായി വിദ്യാർത്ഥി സംഘടനകളും അധ്യാപക സംഘടനകളുമായി ചർച്ചകൾ നടത്താറുണ്ടെന്നും എന്നാൽ ഈ പദ്ധതിക്ക് മുന്നോടിയുമായി അത്തരം ചർച്ചകൾ നടന്നില്ലെന്നും അതുകൊണ്ടാകാം അധ്യാപകരുടെ അടുത്ത് നിന്നുമടക്കം വിമർശങ്ങൾ ഉയരുന്നതെന്ന് എം.എസ്.എഫ് നേതാവ് പി.കെ. നവാസ് പറഞ്ഞു.
കഴിഞ്ഞ ദിവസം സ്‌കൂളുകളില്‍ ലഹരി വരുദ്ധ ക്യാംപയിന്‍ന്റെ ഭാഗമായി നടപ്പിലാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിയില്‍ നിന്ന് അധ്യാപകനെന്ന നിലയില്‍ താന്‍ വിട്ടുനില്‍ക്കുകയാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫും പറഞ്ഞിരുന്നു. ലോകത്ത് സൂംബ ഡാന്‍സ് വ്യാപകമായതിന് ശേഷമണ് രാസലഹരി ഉപയോഗം വ്യാപകമായതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
മക്കളെ പൊതു വിദ്യാലയത്തില്‍ അയക്കുന്നത് ഗുണമേന്‍മയുള്ള വിദ്യാഭ്യാസത്തിന് വേണ്ടിയാണെന്നും ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാനല്ലെന്നും ടി.കെ. അഷ്‌റഫിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
വിദ്യാര്‍ത്ഥികളില്‍ ശാരീരിക ക്ഷമതയും മാനസികാരോഗ്യവും ഉറപ്പാക്കാനായിരുന്നു സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഴുവന്‍ കുട്ടികളെയും സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് ചെയ്യിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭഗമായാണ് സൂംബ ഡാന്‍സ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്.
Content Highlight: Pro-League Sunni leaders oppose Zumba dance in government schools, saying it involves dancing in small groups