പഞ്ചാബിന്റെ കില്ലാടികള്‍ വമ്പന്‍ റെക്കോഡില്‍; ഇങ്ങനെയൊന്ന് ഐ.പി.എല്‍ ചരിത്രത്തിലാദ്യം!
Cricket
പഞ്ചാബിന്റെ കില്ലാടികള്‍ വമ്പന്‍ റെക്കോഡില്‍; ഇങ്ങനെയൊന്ന് ഐ.പി.എല്‍ ചരിത്രത്തിലാദ്യം!
ശ്രീരാഗ് പാറക്കല്‍
Thursday, 14th May 2026, 10:37 pm

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. പഞ്ചാബിന്റെ തട്ടകമായ ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ മുംബൈയുടെ ക്യാപ്റ്റന്‍സി ഏറ്റെടുത്തിരിക്കുന്നത് ജസ്പ്രീത് ബുംറയാണ്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് അടിച്ചെടുത്തത്. പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങ്ങും മികച്ച തുടക്കമായിരുന്നു പഞ്ചാബിന് നല്‍കിയത്. ആറാം ഓവറില്‍ 22 റണ്‍സിനാണ് പ്രിയാന്‍ഷിനെ പഞ്ചാബിന് നഷ്ടപ്പെട്ടത്. 50 റണ്‍സായിരുന്നു ഇരുവരുടെയും ഓപ്പണിങ് കൂട്ടുകെട്ട്. ഇതോടെ ഇരു താരങ്ങളും ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്.

ഐ.പി.എല്‍ ചരിത്രത്തില്‍ 1000+ റണ്‍സിന്റെ കൂട്ടുകെട്ട് സ്വന്തമാക്കുന്ന ആദ്യത്തെ അണ്‍ ക്യാപ്ഡ് പെയറാകാനാണ് താരങ്ങള്‍ക്ക് സാധിച്ചത്.

പ്രിയാന്‍ഷ് സീസണില്‍ 11 മത്സരത്തില്‍ നിന്ന് 364 റണ്‍സാണ് നേടിയത്. പ്രഭ്‌സിമ്രാന്‍ 12 മത്സരത്തില്‍ നിന്ന് 439 റണ്‍സും അടിച്ചിട്ടുണ്ട്.

അതേസമയം പഞ്ചാബിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് പ്രഭ്‌സിമ്രാന്‍ സിങ്ങായിരുന്നു. 32 പന്തില്‍ നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 57 റണ്‍സാണ് താരം നേടിയത്.

17 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 38 റണ്‍സ് നേടി അസ്മത്തുള്ള ഒമര്‍സായിയും മികവ് പുലര്‍ത്തി.

ബൗളിങ്ങില്‍ മുംബൈയ്ക്കായി നാല് വിക്കറ്റുകള്‍ വീഴ്ത്തി ഷര്‍ദുല്‍ താക്കൂര്‍ മികച്ച പ്രകടനമാണ് നടത്തിയത്. ദീപക് ചഹര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കോര്‍ബിന്‍ ബോഷ്, രാജ് ബാവ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ10 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സാണ് നേടിയത്. റിയാന്‍ റിക്കിള്‍ട്ടണ്‍ (48), നമന്‍ ദിര്‍(9), രോഹിത് ശര്‍മ (25) എന്നിവരെയാണ് മുംബൈക്ക് നഷ്ടമായത്.

Content Highlight: Priyansh Arya And Prabhsimran Singh In Great Record Achievement In IPL

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ