മഹാറാലിക്ക് തൊട്ടുമുമ്പ് ട്വിറ്ററില്‍ പ്രിയങ്കയുടെ അരങ്ങേറ്റം; ഏറ്റെടുത്ത് അണികള്‍
Social Tracker
മഹാറാലിക്ക് തൊട്ടുമുമ്പ് ട്വിറ്ററില്‍ പ്രിയങ്കയുടെ അരങ്ങേറ്റം; ഏറ്റെടുത്ത് അണികള്‍
ന്യൂസ് ഡെസ്‌ക്
Monday, 11th February 2019, 12:26 pm

ലഖ്‌നൗ: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങി പ്രിയങ്കാ ഗാന്ധി. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ലഖ്‌നൗവിലെത്തുന്നതിന് തൊട്ട് മുമ്പാണ് പ്രിയങ്കാ ഗാന്ധി അക്കൗണ്ട് തുടങ്ങിയത്. നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ മാത്രമാണ് പ്രിയങ്കയ്ക്ക് അക്കൗണ്ട് ഉണ്ടായത്.പ്രിയങ്കയുടെ ട്വിറ്റര്‍ പ്രവേശനത്തെ ആവേശത്തോടെയാണ് അണികള്‍ ഏറ്റെടുത്തത്. അക്കൗണ്ട് തുറന്ന് നിമിഷങ്ങള്‍ക്കം പ്രിയങ്കയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം പതിനായിരം കടന്നു. ഇതുവരെ പ്രിയങ്ക ട്വീറ്റൊന്നും ചെയ്തിട്ടില്ല.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രിയങ്കയ്‌ക്കൊപ്പം കോണ്‍ഗ്രസ് ദേശീയധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശ് ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ദ്യയും മഹാറാലിയില്‍ പങ്കെടുക്കും.

റാലിക്ക് മുന്നോടിയായി രാഹുലിന്റേയും പ്രിയങ്കയുടേയും നിരവധി കൂറ്റന്‍ ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. രാഹുലും പ്രിയങ്കയും ചേര്‍ന്ന് 12 കിലോമീറ്റര്‍ റോഡ്‌ഷോ നടത്താനും പദ്ധതിയുണ്ട്.

WATCH THIS VIDEO