ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് നേരെ ബി.ജെ.പി സര്‍ക്കാറിന് സ്വേച്ഛാധിപത്യ മനോഭാവം: പ്രിയങ്കാ ഗാന്ധി
national news
ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് നേരെ ബി.ജെ.പി സര്‍ക്കാറിന് സ്വേച്ഛാധിപത്യ മനോഭാവം: പ്രിയങ്കാ ഗാന്ധി
ന്യൂസ് ഡെസ്‌ക്
Sunday, 2nd August 2020, 5:37 pm

ന്യൂദല്‍ഹി: ഇന്ത്യന്‍ ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവര്‍ക്കു നേരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ മനോഭാവം സ്വേച്ഛാധിപത്യത്തിന്റെ പ്രതീകമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

ജനാധിപത്യത്തിന്റെ ഏറ്റവും ശക്തമായ രീതിയായ സംവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ആയുധമായാണ് ബി.ജെ.പി സര്‍ക്കാര്‍ നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കുന്നത് എന്നും പ്രിയങ്ക പറഞ്ഞു.

ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ തടങ്കലില്‍വെച്ചിരിക്കുന്നത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും ആണെന്നും അവരെ മോചിപ്പിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

നേരത്തെ രാഹുല്‍ ഗാന്ധിയും മുഫ്തിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് ത്തെിയിരുന്നു.

രാജ്യത്തെ രാഷ്ട്രീയ നേതാക്കളെ തടവിലാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തെ പരിക്കേല്‍പ്പിക്കുകയാണ്. മെഹ്ബൂബ മുഫ്തിയെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചെന്നുമാണ് രാഹുല്‍ പ്രതികരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ