തൊട്ടപ്പന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് പ്രിയംവദ കൃഷ്ണന്‍. ചിത്രത്തിന് ആ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായ പ്രിയംവദ സംശയം, നരിവേട്ട എന്നീ സിനിമയിലും മികച്ച അഭിനയം കാഴ്ച വെച്ചു.
സമ്മിശ്ര പ്രതികരണങ്ങള്‍ നേടി തിയേറ്ററുകളില്‍ മുന്നേറുന്ന വിലായത്ത് ബുദ്ധയില്‍ പ്രിയംവദയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. പൃഥ്വിരാജ് നായവേഷത്തിലെത്തുന്ന സിനിമ ഇന്നലെയാണ് തിയേറ്ററുകളിലെത്തിയത്. ഇപ്പോള്‍ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജിനെ കുറിച്ച് സംസാരിക്കുകയാണ് പ്രിയംവദ.
‘ഒരു നല്ല അഭിനേതാവാകണമെങ്കില്‍ അഭിനയിക്കുക മാത്രമല്ല ചുറ്റുമുള്ള കാര്യങ്ങളെ കുറിച്ച് ഒരു ധാരണയുണ്ടാകണമെന്ന് ഞാന്‍ മനസിലാക്കിയത് രാജുവേട്ടനില്‍ നിന്നാണ്. അങ്ങനെ ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഒരറിവുണ്ടായാല്‍ അത് നമ്മുടെ പെര്‍ഫോമന്‍സിലും ഒരു പവറുണ്ടാക്കും. ലൈറ്റിങ്ങിനെ കുറിച്ചും ലെന്‍സിനെ കുറിച്ചുമൊക്കെ നമ്മുക്ക് ഒരു അറിവുണ്ടെങ്കില്‍ അത് നമ്മുടെ ആക്ടിങ്ങിലും സഹായം ചെയ്യും,’ പ്രിയംവദ പറയുന്നു.
ആക്ടിങ്ങിനെ കുറിച്ച് നോളജ് വേണം അത് ഇനിയും പഠിക്കണമെന്നാണ് താന്‍ മുമ്പ് വിചാരിച്ചിരുന്നതെന്നും എന്നാല് ടെക്‌നിക്കലായ അറിവുണ്ടെങ്കില്‍ അത് തീര്‍ത്തും വ്യത്യസ്തമാണെന്നും നടി കൂട്ടിച്ചേര്‍ത്തു.
ജി.ആര്‍ ഇന്ദുഗോപന്‍ എഴുതിയ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയ വിലായത്ത് ബുദ്ധ ജയന്‍ നമ്പ്യാര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയില്‍ ഷമ്മി തിലകനും പ്രധാനം വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഉര്‍വ്വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം. തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
Content highlight: Priyamvada is talking about Prithviraj and vilayath budha