മണി സാറിന് ഹിന്ദി ഇപ്പോഴും അറിയില്ല; ആ സിനിമയുടെ സമയത്ത് എനിക്കറിയാവുന്ന ഹിന്ദിയൊക്കെ ഞാന്‍ പറഞ്ഞു: പ്രിയാമണി
Malayalam Cinema
മണി സാറിന് ഹിന്ദി ഇപ്പോഴും അറിയില്ല; ആ സിനിമയുടെ സമയത്ത് എനിക്കറിയാവുന്ന ഹിന്ദിയൊക്കെ ഞാന്‍ പറഞ്ഞു: പ്രിയാമണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th August 2025, 3:54 pm

ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് പ്രിയാമണി. എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന പ്രിയാമണി വിനയന്‍ സംവിധാനം ചെയ്ത സത്യം എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് അരങ്ങേറിയത്. പരുത്തിവീരന്‍ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും പ്രിയാമണിയെ തേടിയെത്തിയിരുന്നു. ഇപ്പോള്‍ രാവണന്‍ സിനിമയില്‍ മണിരത്‌നവുമായി ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് പ്രിയാമണി.

‘രാവണന്‍ ചെയ്യുന്ന സമയത്ത് മണി സാര്‍ എന്നോട് ഒരു സിസ്റ്റര്‍ ക്യാരക്ടാണ് ചെയ്യുന്നതെന്ന് പറഞ്ഞു. പിന്നെ സാര്‍ പറഞ്ഞത് ഒരു വില്ലേജ് ടച്ചുള്ള കഥാപാത്രമാണ് എന്നാണ്. മുഴുവനായിട്ടും രാമായണം ഒന്നും അല്ല. പക്ഷേ രാമായണം ഇന്‍സ്പയര്‍ഡ് കഥയാണ് എന്നും പറഞ്ഞിരുന്നു. ഒരു പത്ത് ദിവസമൊക്കെയെ ഷൂട്ട് ഉണ്ടാകുകയുള്ളുവെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓക്കെയായിരുന്നു അത് ചെയ്യാന്‍.

ആദ്യം ഞാന്‍ വിചാരിച്ചത് തമിഴ് വേര്‍ഷന്‍ മാത്രമാണ് എനിക്ക് ചെയ്യാന്‍ ഉണ്ടാകുക എന്നാണ്. പിന്നെ ഹിന്ദിയില്‍ കൂടി ചെയ്യാന്‍ പറ്റുമോ എന്ന് മണിസാര്‍ ചോദിച്ചു. ഞാന്‍ ഓക്കെ പറഞ്ഞു. എന്റെ ഒരു അസിസ്റ്റന്റ് ഉണ്ട് പുള്ളിയുടെ അടുത്ത് പോയി ഹിന്ദിയില്‍ സംസാരിക്കാന്‍ പറഞ്ഞു മണി സാര്‍. എന്നിട്ട് ഞാന്‍ എന്ത് സംസാരിച്ചുവെന്ന് എനിക്കറിയില്ല. അവിടെ ഞാന്‍ എനിക്ക് അറിയാവുന്ന ഹിന്ദിയൊക്കെ പറഞ്ഞു. കുറച്ച് കഴിഞ്ഞിട്ട് മണി സാര്‍ വന്നു. എന്നിട്ട് പുള്ളിയുടെ അടുത്ത് ചോദിച്ചു. ‘ഇവളുടെ ഹിന്ദി എങ്ങനെയുണ്ട്’ എന്ന്. മണി സാറിന് ഇപ്പോഴും ഹിന്ദി അറിയില്ല,’ പ്രിയാണി പറയുന്നു.

രാവണന്‍

മണിരത്‌നത്തിന്റെ സംവിധാനത്തില്‍ വിക്രം, പൃഥ്വിരാജ് സുകുമാരന്‍, ഐശ്വര്യ റായ്, കാര്‍ത്തിക്, പ്രഭു, പ്രിയാമണി തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 2010ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് രാവണന്‍. എ.ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ സിനിമക്ക് ഛായാഗ്രഹണം നിര്‍വഹിച്ചത് സന്തോഷ് ശിവനാണ്.

Content highlight: Priyamani talks about the movie Raavanan and Mani Ratnam