ഷാരൂഖിനൊപ്പം അഭിനയിക്കാനുള്ള അവസരം വന്നപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടിയ പ്രിയാമണി
Indian Cinema
ഷാരൂഖിനൊപ്പം അഭിനയിക്കാനുള്ള അവസരം വന്നപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടിയ പ്രിയാമണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th September 2025, 9:11 pm

ഇന്ത്യയിലെ മികച്ച നടിമാരിൽ ഒരാളാണ് പ്രിയാമണി. എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന പ്രിയാമണി വിനയൻ സംവിധാനം ചെയ്ത സത്യം എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് അരങ്ങേറിയത്.

പരുത്തിവീരൻ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡും പ്രിയാമണിയെ തേടിയെത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പ്രിയാമണിയോട് ആരാണ് പ്രിയപ്പെട്ട നായകൻ എന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേയുള്ളു. കിങ് ഖാൻ…

ജവാൻ എന്ന സിനിമയിൽ ഷാരൂഖിനൊപ്പം അഭിനയിച്ചിട്ടുണ്ട് പ്രിയാമണി. നടൻ മാത്രമല്ല, നന്മയുള്ള വ്യക്തിയുമാണ് ഷാരൂഖ് എന്നാണ് പ്രിയാമണി പറയുന്നത്. സംവിധായകൻ ആറ്റ്‌ലിയാണ് പ്രിയാമണിയെ ജവാൻ എന്ന സിനിമയിലേക്ക് വിളിച്ചത്.

അതിന് മുമ്പ് ഷാരൂഖിന്റെ ചെന്നൈ എക്‌സ്പസ് എന്ന സിനിമയ്ക്ക് വേണ്ടി ഒരു ഗാനരംഗത്തിലും പ്രിയാമണി ഡാൻസ് ചെയ്തിരുന്നു. ഷാരൂഖിനൊപ്പം അഭിനയിക്കാനുള്ള അവസരവുമായി മറ്റൊരു വിളി വരുമ്പോഴുണ്ടായ സന്തോഷം തുള്ളിച്ചാടി പ്രിയാമണി. അത്രമാത്രം എക്‌സൈറ്റഡ് ആയിരുന്നു പ്രിയാമണി.

‘ഷാരൂഖ് ഖാൻ ലൊക്കേഷനിൽ എത്തിയെന്നറിഞ്ഞയുടനെ ഞങ്ങൾ കാണാൻ ചെന്നു. അദ്ദേഹം എന്നെ പേര് വിളിച്ച് ഹഗ് ചെയ്തു. നെറ്റിയിൽ ചുംബിച്ചു സ്‌നേഹത്തോടെ പറഞ്ഞു, ‘താങ്ക് യു ഫോർ ഡൂയിങ് ദിസ് ഫിലിം’ എന്ന്,’ പ്രിയാമണി പറയുന്നു.

നയൻതാര, ദീപിക പദുകോൺ, സന്യ മൽഹോത്ര എന്നീ താരങ്ങൾ അണിനിരന്ന സിനിമയാണ് ജവാൻ. ലൊക്കേഷനിലുള്ള എല്ലാ ദിവസവും ഷാരൂഖിനൊപ്പമായിരുന്നു പ്രിയാമണിയുടെയും മറ്റ് താരങ്ങളുടെയും ഡിന്നർ.

ഷൂട്ടിങ്ങിന്റെ ഇടയിൽ ഗിറ്റാറുമായിട്ടാണ് കിങ് ഖാൻ ലൊക്കേഷനിലെത്തിയത്. ഷൂട്ടിങ്ങിന്റെ ഇടവേളയിൽ ഒപ്പമുണ്ടായിരുന്ന രണ്ട് പേർ പാട്ടുപാടി. അദ്ദേഹം കൂടെ ചേർന്ന് ഗിറ്റാർ വായിച്ചു. ജവാനെക്കുറിച്ചുള്ള ഓർമകൾ ഏറെയുണ്ട് പ്രിയാമണിക്ക് പറയാൻ.

ഷാരൂഖ് ഖാൻ എന്ന വ്യക്തി ക്യാമറയ്ക്കു് മുന്നിൽ മാത്രമാണ് നായകൻ എന്നാണ് പ്രിയാമണി പറയുന്നത്. അല്ലാത്ത സമയങ്ങളിൽ നന്മയുള്ള മനുഷ്യനാണെന്നും പ്രിയാമണി പറയുന്നു.

നേര് സിനിമയുടെ ലൊക്കേഷനിൽ കണ്ടപ്പോൾ മോഹൻലാൽ ആദ്യം പ്രിയാമണിയോട് പറഞ്ഞതും ജവാനെക്കുറിച്ചാണ്, ‘സിനിമ കണ്ടു. അഭിനയം ഗംഭീരമായി’ എന്നാണ് മോഹൻലാൽ പറഞ്ഞത്.

Content Highlight: Priyamani jumped for joy when she got the chance to act with Shah Rukh Khan.