നക്‌സലേറ്റായി പ്രിയാമണി, ഒപ്പം റാണ ദഗ്ഗുബതിയും സായ് പല്ലവിയും, തെലുങ്ക് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി
DMOVIES
നക്‌സലേറ്റായി പ്രിയാമണി, ഒപ്പം റാണ ദഗ്ഗുബതിയും സായ് പല്ലവിയും, തെലുങ്ക് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th June 2020, 2:58 pm

നടി പ്രിയാമണി നക്‌സെലറ്റ് ഭരതക്കയായി എത്തുന്ന തെലുങ്ക് ചിത്രം വിരത പര്‍വത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. വേണു ഉഡുഗുല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാണ ദഗ്ഗുബതിയും സായ് പല്ലവിയുമാണ് മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തെലുങ്കാനയാണ് ചിത്രത്തിന്റെ കഥാപരിസരം. ചിത്രം നക്‌സെലെറ്റ് പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. പ്രിയാമണിയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിലെ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഭൂരിഭാഗവും പൂര്‍ത്തിയായതാണ്.

ഡി.സുരേഷ് ബാബു, സുധാകര്‍ ചെറുകുറി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. നന്ദിത ദാസ്, സറീന വഹാബ്, നവീന്‍ ചന്ദ്ര, രാഹുല്‍ രാമകൃഷ്ണ, ആശ്വരി റാവൊ, സായ് ചന്ദ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിവാഹ ശേഷം സിനിമകളില്‍ വളരെ സെലക്ടീവാവുകയാണെന്ന് പ്രിയാമണി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക