ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് പ്രിയാമണി. എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന പ്രിയാമണി വിനയന്‍ സംവിധാനം ചെയ്ത സത്യം എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് അരങ്ങേറിയത്. പരുത്തിവീരന്‍ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും പ്രിയാമണിയെ തേടിയെത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
നടിയും സംവിധായകയുമായ രേവതിയെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ പ്രിയാമണി. രേവതിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സലാം വെങ്കി എന്ന ചിത്രത്തില്‍ പ്രിയാമണിയും അഭിനയിച്ചിരുന്നു. ഒരു അമ്മ കെയര്‍ ചെയ്യുന്നതുപോലെയാണ് സെറ്റില്‍ രേവതി പെരുമാറുകയെന്ന് പ്രിയാമണി പറയുന്നു.
സംവിധായകര്‍ വളരെ ശബ്ദമൊക്കെയെടുത്ത് സംസാരിക്കുന്നതാണ് താന്‍ ഇരുപത്തിരണ്ട് വര്‍ഷത്തോളം കേട്ടതെന്നും അതില്‍ നിന്ന് മാറി സൗമ്യമായി സംസാരിക്കുന്നത് കേട്ടത് രേവതി പറയുന്നതാണെന്നും നടി പറയുന്നു. അവര്‍ ദേഷ്യപ്പെടുമ്പോള്‍ പോലും വളരെ സൗമ്യമായാണ് സംസാരിക്കുകയെന്നും പ്രിയാമണി പറഞ്ഞു. ജെ.എഫ്.ഡബ്ല്യൂ ബിഞ്ചിനോട് സംസാരിക്കുകയായിരുന്നു അവര്‍.
‘ഒരു അമ്മ എങ്ങനെ കുട്ടിയെ കെയര്‍ ചെയ്യുന്നു, അതുപോലെയാണ് രേവതി സെറ്റില്‍. ‘ഇങ്ങനെയാണ് ചെയ്യേണ്ടത് ഇതാണ് ഡയലോഗ് ഓക്കെയാണോടാ’ അത്തരത്തില്‍ കെയറിങ്ങോടെയാണ് രേവതി സംസാരിക്കുക. അതുപോലെ തന്നെ രേവതി വളരെ പൊളൈറ്റായിട്ടാണ് സംസാരിക്കുക. ഡയറക്ടര്‍ വല്ലാതെ ഷൗട്ട് ചെയ്യുന്നതും മറ്റുമൊക്കെയാണ് ഇരുപത്തിരണ്ട് വര്‍ഷമായിട്ട് ഞാന്‍ കേട്ടത്.
അങ്ങനെ കേട്ട് കേട്ട് അവസാനം ഒരാള്‍ ഇങ്ങനെ പറയുന്നത് ഞാന്‍ കേള്‍ക്കുന്നത്. ‘ എന്തുപറ്റി, ലൈറ്റ് ശരിയില്ലേ ശരി ഓക്കെ’ എന്ന്. അത്രയും സൗമ്യമായിട്ടാണ് അവര്‍ സംസാരിക്കുക. ദേഷ്യം വരുമ്പോഴും അങ്ങനെയാണ് അവര്‍. രേവതിയുടെ ദേഷ്യം അത്രയേ ഉള്ളു. അങ്ങനെയാണ് ഞാന്‍ സെറ്റില്‍ കേട്ടത്,’ പ്രിയാമണി പറഞ്ഞു.
Content Highlight: Priyamani about actress and director Revathi