മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. ബോയിങ് ബോയിങ്, വെട്ടം പോലുള്ള സ്ലാപ് സ്റ്റിക്ക് കോമഡികളും കാലാപാനി, ഒപ്പം പോലുള്ള ത്രില്ലറുകളും ഒരുപോലെ മികച്ചതാക്കാന്‍ കഴിവുള്ള സംവിധായകനാണ് പ്രിയദര്‍ശന്‍. സംവിധായകന്റെ ചിത്രങ്ങളില്‍ ഇന്നും പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്ന സിനിമയാണ് വന്ദനം.
Photo: Choice Network
വി. ആര്‍ ഗോപാലകൃഷ്ണന്റെ തിരക്കഥയില്‍ മോഹന്‍ലാലും ഗിരിജ ഷെട്ടാറും പ്രധാനവേഷത്തിലെത്തിയ വന്ദനം മലയാളത്തിലെ ഹൃദയഹാരിയായ ചിത്രങ്ങളിലൊന്നാണ്. ക്ലൈമാക്‌സില്‍ നാായകനും നായികയും ഒന്നിക്കുകയെന്ന പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായി ഇരുവരും രണ്ട് വഴിക്ക് വേര്‍പിരിയേണ്ടി വരുന്ന സങ്കടത്തോടെയാണ് ചിത്രം പ്രിയദര്‍ശന്‍ അവസാനിപ്പിക്കുന്നത്.
ക്ലൈമാക്‌സ് കണ്ടിറങ്ങിയ പ്രേക്ഷകരില്‍ നിന്നുമുള്ള ഒരുപാട് പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും വന്ദനത്തിലെ ഈ ക്ലൈമാക്‌സ് കാരണമായിരുന്നു. ഇരുവരെയും രണ്ട് വഴിക്ക് പിരിക്കുന്നതിന് പകരം ഒന്നിപ്പിക്കാമായിരുന്നുവെന്ന് പുതിയ തലമുറയിലെ പ്രേക്ഷകരില്‍ നിന്നടക്കം അഭിപ്രായമുയര്‍ന്നിരുന്നു. നിര്‍മിതബുദ്ധിയുടെ അഥവാ എ.ഐ ടെക്‌നോളജി ഉപയോഗിച്ചുള്ള നായികയും നായകനും ഒന്നിക്കുന്ന വീഡിയോകള്‍ക്ക് ലഭിച്ച സ്വീകാര്യതയും ഇതിനുള്ള ഉദാഹരണമാണ്.
ഇപ്പോഴിതാ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് ട്രാജിക് ആയിപോയെന്ന് പറയുന്ന പ്രിയദര്‍ശന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വന്ദനം എന്ന ചിത്രത്തിലെ ട്രാജിക് എന്‍ഡ് വലിയ ഒരു മിസ്‌റ്റേക് പറ്റിയതാണെന്ന് പ്രിയദര്‍ശന്‍ തുറന്ന് പറയുന്നുണ്ട്. ഇത് പലര്‍ക്കും ദഹിക്കാതായി പോയെന്നും ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ താനവരെ മീറ്റ് ചെയ്യിപ്പിച്ചെന്നും അദ്ദേഹം പറയുന്നു. മലയാളത്തില്‍ ഇരുവരെയും മീറ്റ് ചെയ്യിപ്പിച്ചിരുന്നെങ്കില്‍ ഇതിനെക്കാള്‍ വലിയ ഹിറ്റായി മാറിയേനെയെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.
വന്ദനത്തിന്റെ തെലുങ്ക് റീമേക്ക് നിര്‍ണയം. Photo: Priyadarshan | Priyadarshan Movies
നേരത്തേ ചിത്രത്തിന്റെ ക്ലൈമാക്‌സിന്റെ പേരില്‍ പ്രിയദര്‍ശനുമായി താന്‍ വഴക്ക് കൂടിയിട്ടുണ്ടെന്ന നടന്‍ ജഗദീഷിന്റെ വാക്കുകള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ അവസാനം വലിയ ട്രാജിക്കിലേക്ക് പോകുന്നത് കാണാന്‍ തനിക്ക് വലിയ ബുദ്ധിമുട്ടാണെന്നായിരുന്നു താരത്തിന്റെ അഭിപ്രായം.
അതേസമയം ക്ലൈമാക്‌സ് മാറ്റുന്നതിനെ വിമര്‍ശിച്ച് പലരും കമന്റുകള്‍ രേഖപ്പെടുത്തുന്നുണ്ട്. ഒന്നിച്ചിരുന്നെങ്കില്‍ ചിത്രം ബ്ലോക്ക് ബ്ലാസ്റ്റര്‍ ആയേനെയെന്നും പക്ഷേ ഇരുവരും ഒന്നിക്കാത്തതാണ് ചിത്രത്തിന്റെ വേദനയെന്നും ഇത് മറ്റ് ചിത്രങ്ങളില്‍ നിന്നും വന്ദനത്തെ വേറിട്ട് നിര്‍ത്തുന്നുന്നുണ്ടെന്നും കമന്റുകളുണ്ട്. ചിത്രത്തില്‍ മുകേഷ്, നെടുമുടി വേണു, ജഗദീഷ്, മണിയന്‍പിളള രാജു, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു.
Content Highlight: Priyadarshan talks about the climax of hid 1989 movie Vandhanam
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.