അജിത്ത് സാര്‍ അങ്ങനെ പറഞ്ഞപ്പോള്‍ അതിനേക്കാള്‍ വലിയ അംഗീകാരമൊന്നും വേണ്ടെന്ന് തോന്നി: പ്രിയാ വാര്യര്‍
Malayalam Cinema
അജിത്ത് സാര്‍ അങ്ങനെ പറഞ്ഞപ്പോള്‍ അതിനേക്കാള്‍ വലിയ അംഗീകാരമൊന്നും വേണ്ടെന്ന് തോന്നി: പ്രിയാ വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 1st August 2025, 11:15 pm

 

2019ല്‍ പുറത്തിറങ്ങിയ ഒരു അഡാര്‍ ലവ് എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ ജനശ്രദ്ധനേടിയ നടിയാണ് പ്രിയ വാര്യര്‍. സിനിമയിലെ കണ്ണിറുക്കല്‍ സീന്‍ വൈറലായതോടെ ആ വര്‍ഷം ഇന്ത്യയില്‍ ആളുകള്‍ ഗൂഗിളിലൂടെ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തിയായി നടി മാറിയിരുന്നു.

മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ഭാഷകളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ് ഹിറ്റായി മാറിയ ഗുഡ് ബാഡ് അഗ്ലിയില്‍ പ്രിയ അഭിനയിച്ചിരുന്നു. ചിത്രത്തില്‍ അര്‍ജുന്‍ ദാസിനൊപ്പം ഒരു റെട്രോ സോങ്ങില്‍ നടി ചുവടുവെക്കുകയും അത് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലിയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോഴുള്ള തന്റെ അനുഭവം പങ്കുവെക്കുകയാണ് പ്രിയാ വാര്യര്‍.

‘ഏറെ സന്തോഷം തോന്നി. ആ സിനിമയില്‍ വന്നുപോകുന്ന ഒരു കഥാപാത്രമണങ്കില്‍ പോലും സാരമില്ല എന്ന് തീരുമാനിച്ചിരുന്നു. അജിത്തിന്റെയടുത്ത് എന്റെ പേര് നിര്‍േദശിച്ചപ്പോള്‍ തന്നെ അദ്ദേഹം വളരെയധികം സന്തോഷം പ്രകടിപ്പിച്ചുവെന്ന് സംവിധായകന്‍ ആദിക് രവിചന്ദ്രന്‍ എന്നോട് പറഞ്ഞപ്പോള്‍ അതിനേക്കാള്‍ വലിയ അംഗീകാരം മറ്റൊന്നും വേണ്ടാ എന്ന് മനസ് പറഞ്ഞു,’ പ്രിയാ വാര്യര്‍ പറയുന്നു.

ഗുഡ് ബാഡ് അഗ്ലിയിയെ കുറിച്ച് സംസാരിച്ച പ്രിയ തനിക്ക് അഭിനയിക്കാന്‍ ആഗ്രഹമുള്ള നടന്മാരെ കുറിച്ചും വാചാലയായി.

‘മമ്മുക്കയുടെ ഒപ്പം അഭിനയിക്കണം എന്ന് ആഗ്രഹമുണ്ട്. വിജയ്‌ക്കൊപ്പവും അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. എനിക്ക് അവസരം കിട്ടുമോ എന്നറിയില്ല. എങ്കിലും എന്റെ ആഗ്രഹം ഞാന്‍ വെളിപ്പെടുത്തുന്നു. വിജയ്സാര്‍ ‘ജനനായകന്‍’ എന്ന സിനിമയ്ക്കുശേഷം അഭിനയിക്കില്ല എന്നുപറയുന്നു. അതുകൊണ്ട് അദ്ദേഹത്തോടൊപ്പം ഇനി അഭിനയിക്കാന്‍ കഴിയുമോ എന്നറിയില്ല,’ പ്രിയ പറഞ്ഞു.

Content highlight: Priya Varrier is sharing her experience when she got the opportunity to act in Ajith’s Good Bad Ugly