ഒരു അഡാര്‍ ലവ് എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ ജനശ്രദ്ധനേടിയ നടിയാണ് പ്രിയ വാര്യര്‍. സിനിമയിലെ കണ്ണിറുക്കല്‍ സീന്‍ വൈറലായതോടെ നടിക്ക് സാമൂഹ മാധ്യമങ്ങളില്‍ വലിയ ഫാന്‍ ഫോളോയിങ്ങാണ് ഉണ്ടായത്.
ഒരു അഡാര്‍ ലവ് എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ ജനശ്രദ്ധനേടിയ നടിയാണ് പ്രിയ വാര്യര്‍. സിനിമയിലെ കണ്ണിറുക്കല്‍ സീന്‍ വൈറലായതോടെ നടിക്ക് സാമൂഹ മാധ്യമങ്ങളില്‍ വലിയ ഫാന്‍ ഫോളോയിങ്ങാണ് ഉണ്ടായത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും പ്രിയ ഇന്ന് അറിയപ്പെടുന്ന താരമാണ്. അടുത്തിടെ വന്ന അജിത്ത് ചിത്രം ഗുഡ് ബാഡ് അഗ്ലിയിലും പ്രിയ അഭിനയിച്ചിരുന്നു. ചിത്രത്തില്‍ അര്‍ജുന്‍ ദാസിനൊപ്പം ഒരു റെട്രോ സോങ്ങില്‍ നടി ചുവടുവെക്കുകയും അത് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
അഡാര്‍ ലവ് പുറത്തിറങ്ങും മുമ്പ് തന്നേ, സിനിമയില്‍ പ്രിയ കണ്ണിറുക്കുന്ന സീന്‍ വൈറലായിരുന്നു. ഇത് നിങ്ങളുടെ വളര്‍ച്ചയെ എത്രമാത്രം സ്വാധീനിച്ചിരുന്നു എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് പ്രിയ വാര്യര്‍.
‘സിനിമയില്‍ അവസരം കിട്ടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ അക്കാര്യത്തില്‍ ഞാന്‍ വളരെ ഭാഗ്യവതിയാണ്. എല്ലാവരും എന്നെ സ്വീകരിച്ചു. ഒരു പുതുമുഖത്തിന് ഇത്രയും വലിയ അംഗീകാരം കിട്ടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. രണ്ടുമൂന്ന് സിനിമകള്‍ക്കുശേഷം കിട്ടേണ്ട പോപ്പുലാരി റ്റിയും അംഗീകാരവും ആ സമയത്ത് എനിക്ക് കിട്ടിയത് അഭിമാനമായി കരുതുന്നു, പ്രിയ പറയുന്നു.
ആ വീഡിയോ ഇത്രയധികം വൈറലാകുമെന്ന് കരുതിയിരുന്നോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നായിരുന്നു പ്രിയയുടെ മറുപടി.
‘ആ വീഡിയോ പുറത്തിറങ്ങുമ്പോള്‍ ഞാന്‍ വളരെ ചെറുപ്പമായിരുന്നു. ആ സമയത്ത് എന്താണ് എനിക്ക് ചുറ്റും നടക്കുന്നത് എന്ന് മനസിലാക്കാനുള്ള വിവേകം എനിക്കില്ലായിരുന്നു. അതുകൊണ്ട് പ്രതീ ക്ഷിക്കാതെയാണ് അത് സംഭവിച്ചത്,’ പ്രിയ പറഞ്ഞു.
അഡാറ് ലവ്
ഒമര്‍ ലുലു സംവിധാനം ചെയ്ത 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അഡാര്‍ ലവ്. പ്രിയ പ്രകാശ് വാരിയര്‍, സിയാദ് ഷാജഹാന്‍, റോഷന്‍ അബ്ദുള്‍ റൗഫ്, നൂറിന്‍ ഷെരീഫ് എന്നിങ്ങനെ പുതുമുഖങ്ങളായിരുന്നു സിനിമയില്‍ അണിനിരന്നത്. ചിത്രത്തിെല മാണിക്യ മലരായ എന്ന ഗാനം ശ്രദ്ധിപ്പപ്പെട്ടിരുന്നു.
Content Highlight: Priya says she is lucky with the film Adaar Love