എഡിറ്റര്‍
എഡിറ്റര്‍
ടാം (ടി.വി ഓഡിയന്‍സ് മെഷര്‍മെന്റ്) സേവനത്തില്‍ കൃത്യത പാലിക്കണമെന്ന് സ്വകാര്യ ചാനലുകള്‍
എഡിറ്റര്‍
Monday 17th June 2013 12:24pm

t.a.m-rating

ന്യൂദല്‍ഹി: ടെലിവിഷന്‍ റേറ്റിംങ് സംബന്ധിച്ച് വിവരം നല്‍കുന്ന ടാം (ടി.വി ഓഡിയന്‍സ് മെഷര്‍മെന്റ്) സംവിധാനത്തില്‍ പ്രസാര്‍ ഭാരതി ഓഫ് ഇന്ത്യക്ക് വേണ്ടത്ര സംതൃപ്തിയില്ലെന്ന് റിപ്പോര്‍ട്ട്.
Ads By Google

ടാമിന്റെ പ്രവര്‍ത്തനത്തിലെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കൊണ്ട് സ്വകാര്യ ബ്രോഡ്കാസ്റ്റിംങ് കമ്പനികള്‍ രംഗത്ത് വന്നതോടെയാണ് പ്രസാര്‍ ഭാരതിയും നിലപാട് വ്യക്തമാക്കിയത്.

ടാം റേറ്റിങ് എത്രത്തോളമുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ചാനലുകള്‍ക്ക് പരസ്യങ്ങള്‍ നല്‍കാന്‍ കമ്പനികള്‍ തയ്യാറാകാറുള്ളത്. അതുകൊണ്ട് തന്നെ ഏറെ നിര്‍ണ്ണായകമായ ടാമിന്റെ കണ്ടെത്തലുകളെ വളരെ ഗൗരവത്തോടെയാണ് ചാനലുകള്‍ സമീപിക്കാറുള്ളത്.  ടാമിന്റെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് കാണിച്ച് സ്വകാര്യ ചാനലായ എന്‍.ഡി.ടി.വി നേരത്തെ ടാമിന്റെ സേവനം നിര്‍ത്തിവെച്ചിരുന്നു.

ഏതൊക്കെ ചാനലുകളാണ് മികച്ച് നില്‍ക്കുന്നതെന്നും, ഏതൊക്കെ പരിപാടികളാണ് പ്രേക്ഷകര്‍ കൂടുതലായി കാണുന്നതെന്നും, ഓരോ പരിപാടിക്കും എത്രത്തോളം പ്രേക്ഷക ശ്രദ്ധ ഉണ്ടാക്കാന്‍ സാധിച്ചെന്നുള്ള കൃത്യമായ  വിവരങ്ങള്‍ എത്തിച്ച് കൊടുക്കുന്ന ഏജന്‍സിയാണ് ടാം.

പ്രധാന നഗരങ്ങളില്‍ 8000 ത്തോളം വീടുകളില്‍ ടാമിന്റെ സേവനം ഇതിനകം ലഭ്യമാണ്.  വലിയ നഗരങ്ങള്‍ക്കു പിന്നാലെ ചെറിയ നഗരങ്ങളിലും  ഇതിനകം  ടാം സേവനം നടത്താന്‍ ആരംഭിച്ചിട്ടുണ്ട്.

ടാമിന്റെ സേവനത്തില്‍ ഒരോ ചാനലുകള്‍ക്കും പല തരത്തിലുള്ള സംശയങ്ങള്‍ തോന്നിയ സാഹചര്യത്തിലാണ് സേവനം താല്‍കാലികമായി നിര്‍ത്തിവെക്കാനും, കൃത്യമായ രീതിയില്‍ റേറ്റിംങ് സംവിധാനം ഉറപ്പുവരുത്താനും ചാനലുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisement