പൃഥിരാജും ഉണ്ണി ആറും ഒന്നിക്കുന്നു; റെയില്‍വേ ഗാര്‍ഡുമായി തേജാഭായ് ടീം
Malayalam Cinema
പൃഥിരാജും ഉണ്ണി ആറും ഒന്നിക്കുന്നു; റെയില്‍വേ ഗാര്‍ഡുമായി തേജാഭായ് ടീം
ന്യൂസ് ഡെസ്‌ക്
Thursday, 5th September 2019, 11:22 am

പൃഥിരാജും തിരക്കഥാകൃത്തും എഴുത്തുകാരനുമായ ഉണ്ണി ആറും ഒന്നിക്കുന്നു. റെയില്‍വേ ഗാര്‍ഡ് എന്ന ചിത്രത്തിന് വേണ്ടിയാണ് ഇവര്‍ ഒരുമിക്കുന്നത്.

ദീപു കരുണാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തേജാഭായ്& ഫാമിലി എന്ന ചിത്രത്തിന് ശേഷമാണ് ദീപു കരുണാകരനും പൃഥിരാജും വീണ്ടും ഒന്നിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് പൃഥിരാജ് ചിത്രം അനൗണ്‍സ് ചെയ്തത്. എപ്പോഴാണ് ചിത്രീകരണം തുടങ്ങുക എന്നത് വ്യക്തമാക്കിയിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൃഥിരാജ് ഇപ്പോള്‍ ലാല്‍ ജൂനിയറിന്റെ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ബ്രദേഴ്‌സ് ഡേയാണ് റിലീസിംഗിനൊരുങ്ങുന്ന ചിത്രം.