പൃഥ്വിരാജ് - ഉണ്ണിമുകുന്ദന്‍ ചിത്രം ഭ്രമം ആമസോണ്‍ പ്രൈമിന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
Entertainment news
പൃഥ്വിരാജ് - ഉണ്ണിമുകുന്ദന്‍ ചിത്രം ഭ്രമം ആമസോണ്‍ പ്രൈമിന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th September 2021, 12:37 pm

കൊച്ചി: പൃഥ്വിരാജും ഉണ്ണിമുകുന്ദനും പ്രധാനവേഷത്തില്‍ എത്തുന്ന ഭ്രമം എന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. എ.പി ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നിവ സംയുക്തമായി നിര്‍മ്മിച്ച് രവി കെ. ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 7നാണ് റിലീസ് ചെയ്യുന്നത്.

സസ്‌പെന്‍സും ഡാര്‍ക്ക് ഹ്യൂമറും ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍ നായക വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, രാഷി ഖന്ന, സുധീര്‍ കരമന, മംമ്ത മോഹന്‍ദാസ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രവി കെ. ചന്ദ്രന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജേക്‌സ് ബിജോയിയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. കോള്‍ഡ് കേസ്,കുരുതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും പൃഥ്വിരാജുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ആമസോണ്‍ പ്രൈം വീഡിയോയുടെ കണ്ടെന്റ് ഡയറക്ടര്‍ വിജയ് സുബ്രമണ്യം പറഞ്ഞു.

ഹിന്ദി ചിത്രമായ അന്ധാതുന്റെ ഔദ്യോഗിക റീമേക്ക് ആണ് ഭ്രമം. ചിത്രം മലയാളത്തില്‍ ഒരുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വയാകോം18 സ്റ്റുഡിയോസ് സി.ഒ.ഒ അജിത് അന്‍ധാരെ പറഞ്ഞു.

ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കഥ,സംഭാഷണം ശരത് ബാലന്‍ ആണ്.

ലൈന്‍ പ്രൊഡ്യുസര്‍-ബാദുഷ എന്‍ എം, എഡിറ്റിംഗ്- ശ്രീകര്‍ പ്രസാദ്, സംഗീതസംവിധാനം- ജേക്സ് ബിജോയ്, കല-ദിലീപ് നാഥ്,കോസ്റ്റ്യൂം ഡിസൈനര്‍-അക്ഷയ പ്രേമനാഥ്,അസ്സോസിയേറ്റ് ഡയറക്ടര്‍- ജിത്തു അഷ്റഫ്, സൂപ്പര്‍വൈസിങ് പ്രൊഡ്യൂസര്‍- അശ്വതി നടുത്തൊടി,

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ, സ്റ്റീല്‍സ്-ബിജിത് ധര്‍മ്മടം, മേക്കപ്പ്-റോണക്സ് സേവ്യര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍, ടൈറ്റില്‍ ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഷൈന്‍,പ്രൊഡക്ഷന്‍ മാനേജര്‍-പ്രിന്‍സ്,വാട്ട്സണ്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Prithviraj – Unni Mukundan movie Bramham for Amazon Prime; Release date announced