വിപിൻദാസിന്റെ സംവിധാനത്തിൽ വീണ്ടുമെത്താനൊരുങ്ങി പൃഥ്വിരാജ്. ഇപ്രാവശ്യം 60 പുതുമുഖങ്ങൾക്കൊപ്പമാണ് പൃഥ്വിരാജ് എത്തുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധായകൻ വിപിൻ ദാസിന്റെയാണ്.
വിപിൻദാസിന്റെ സംവിധാനത്തിൽ വീണ്ടുമെത്താനൊരുങ്ങി പൃഥ്വിരാജ്. ഇപ്രാവശ്യം 60 പുതുമുഖങ്ങൾക്കൊപ്പമാണ് പൃഥ്വിരാജ് എത്തുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധായകൻ വിപിൻ ദാസിന്റെയാണ്.
സന്തോഷ് ട്രോഫി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിന്റ ഷൂട്ടിങ് ആരംഭിച്ചു.
120 ദിവസങ്ങൾ നീളുന്ന ചിത്രീകരണം തിരുവല്ലയിലും ഇടവട്ടത്തുമായി പൂർത്തീകരിക്കും. സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സൂപ്പർസ്റ്റാർ നായകനൊപ്പം 60 പുതുമുഖങ്ങളുടെ നിരവരുന്നത്.

തിരുവല്ലയിൽ നടന്ന ഒഡീഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളെ എറണാകുളത്ത് നടത്തിയ ഫൈനൽ ഒഡീഷനിലൂടെ സിനിമയിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്ന് ഇതിന് മുമ്പും പ്രേക്ഷകർക്ക് ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്. കെ.ജി.എഫ്, കാന്താര, സലാർ എന്നീ ചിത്രങ്ങളുടെ വിതരണാവകാശവും പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ആയിരുന്നു.
ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ഇവരുടെ അടുത്ത ചിത്രം വരുമ്പോൾ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം അരവിന്ദ് പുതുശേരി നിർവഹിക്കുമ്പോൾ എഡിറ്റിങ് ചെയ്യുന്നത് ജോൺ കുട്ടിയാണ്. സംഗീതം അങ്കിത് മേനോനും നിർവഹിക്കുന്നു.

ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തിനുശേഷം പൃഥിരാജുമായി ഒന്നിക്കുന്ന ചിത്രമാണ് സന്തോഷ് ട്രോഫി. ലിസ്റ്റിനുമായി ചേർന്നുള്ള ആദ്യചിത്രവുമാണിത്. കഴിഞ്ഞ വർഷമായിരുന്നു ഗുരുവായൂരമ്പല നടയിൽ പ്രദർശനത്തിനെത്തിയത്.
ദീപു പ്രദീപിന്റെ തിരക്കഥയിൽ വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജ് പ്രധാനകഥാപാത്രം അവതരിപ്പിച്ച ചിത്രത്തിൽ ബേസിൽ ജോസഫ്, നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ് എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രം ബോക്‌സ് ഓഫീസിൽ വാണിജ്യ വിജയം നേടി.
Content Highlight: Prithviraj to team up with Vipin Das for another hit