മൊയ്തീന് ശേഷം ജയിംസായി പൃഥ്വിരാജ്
Daily News
മൊയ്തീന് ശേഷം ജയിംസായി പൃഥ്വിരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th October 2015, 2:51 pm

Prithvira-01

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ മൊയ്തീന്റെ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ പൃഥ്വിരാജിന് സാധിച്ചിട്ടുണ്ട്. മൊയ്തീന്‍ എന്ന മുസ്‌ലീം കഥാപാത്രത്തിന് ശേഷം ജെയിംസ് എന്ന കൃസ്റ്റ്യന്‍ കഥാപാത്രത്തിലേക്കുള്ള ചുവടുവെപ്പിലാണ് പൃഥ്വി.

ദൃശ്യം, മെമ്മറീസ്,  പുണ്യാളന്‍ അഗര്‍ബത്തീസ് തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍  സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ജെയിംസ് ആന്‍ഡ് ആലീസ് എന്ന ചിത്രത്തിലാണ് പൃഥ്വി ജയിംസായി എത്തുന്നത്. വേദികയാണ് ചിത്രത്തിലെ നായിക.

പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങളായ അനാര്‍ക്കലിയുടെയും  അമര്‍ അക്ബര്‍ അന്തോണിയുടെയും ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്.

മഹാസമുദ്രം ഒരുക്കിയ ഡോ. എസ്. ജനാര്‍ദ്ദനനാണ് ഈ ചിത്രത്തിന്റെ  രചന നിര്‍വഹിക്കുന്നത്. ഇവിടെ എന്ന ചിത്രത്തിനുശേഷം  ധാര്‍മ്മിക് ഫിലിംസിന്റെ ബാനറില്‍  ഡോ. സജികുമാര്‍ നിര്‍മ്മിക്കുന്ന  ജെയിംസ് ആന്‍ഡ് ആലിസിന്റെ  ചിത്രീകരണം ഈ മാസം ആരംഭിക്കും.