ബോഡി ബില്‍ഡിങ് ചെയ്ത് പൃഥ്വിരാജ് പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. വര്‍ക്ക് ഇന്‍ പ്രോഗ്രസ് എന്ന അടിക്കുറിപ്പോടെ ഒരു ജിമ്മില്‍ നില്‍ക്കുന്ന ഫോട്ടോയാണ് പൃഥ്വിരാജ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.

ചിത്രം പങ്കുവെച്ചതിന് പിന്നാലെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. എന്തോ വലിയ ഒന്ന് വരാന്‍ ഉണ്ട്, ഐറ്റം ലോഡിങ്, ഇത് കത്തും തുടങ്ങിയുള്ള കമന്റുകള്‍ പോസ്റ്റിന് താഴെ നിറയുന്നുണ്ട്. അതേസമയം ഈ ഗെറ്റപ്പ് രാജമൗലി ചിത്രം വാരണാസിയിലേതാണെന്ന ചോദ്യങ്ങളാണ് ആരാധകരില്‍ നിന്ന് കൂടുതലും ഉയരുന്നത്.
മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി അണിയിച്ചൊരുക്കുന്ന വാരണാസിയിലെ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. കുംഭ എന്ന വില്ലന്‍ കഥാപാത്രമായാണ് പൃഥ്വിരാജ് വാരണാസിയില്‍ എത്തുന്നത്. എന്നാല്‍ ഏത് ചിത്രത്തിനായുള്ള ട്രാന്‍സ്‌ഫോര്‍മേഷനാണ് പൃഥ്വി പങ്കുവെച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
അതേസമയം വിലായത്ത് ബുദ്ധയാണ് പൃഥ്വിരാജിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ജി. ആര്‍ ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. ഖലീഫ, വാരണാസി തുടങ്ങിയവയാണ് പൃഥ്വിരാജിന്റേതായി വരാനിരിക്കുന്ന പ്രൊജക്ടറ്റുകള്‍.
Content Highlight: Prithviraj’s latest post about bodybuilding is gaining attention on social media