നീ ഇനിയും സര്‍പ്രൈസുകള്‍ തന്നുകൊണ്ടിരിക്കണം, ദാദയുടെയും മമ്മയുടെയും വെളിച്ചം; പിറന്നാള്‍ ആശംസക്കൊപ്പം അല്ലിയുടെ ചിത്രവും പങ്കുവെച്ച് പൃഥ്വിരാജ്
Movie Day
നീ ഇനിയും സര്‍പ്രൈസുകള്‍ തന്നുകൊണ്ടിരിക്കണം, ദാദയുടെയും മമ്മയുടെയും വെളിച്ചം; പിറന്നാള്‍ ആശംസക്കൊപ്പം അല്ലിയുടെ ചിത്രവും പങ്കുവെച്ച് പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 8th September 2020, 11:04 am

കൊച്ചി: മകള്‍ അല്ലിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സിനിമാനടന്‍ പൃഥ്വിരാജ്. അല്ലിയുടെ ചിത്രത്തിനൊപ്പമാണ് ഫേസ്ബുക്കില്‍ പൃഥ്വിരാജ് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്.

‘സൂര്യപ്രകാശത്തിന് പിറന്നാള്‍ ആശംസകള്‍, നീ എല്ലായ്‌പ്പോഴും ദാദയുടെയും മമ്മയുടെയും സന്തോഷവും വെളിച്ചവുമാണ്. നീ പെട്ടന്ന് വളരരുതെന്നാണ് എന്റെ ആഗ്രഹം. എന്നാല്‍ വളര്‍ന്ന് എത്തരത്തിലുള്ള ആളായി തീരുമെന്നതില്‍ എനിക്ക് ആകാംക്ഷയുമുണ്ട്’, പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

നീ എപ്പോഴും സര്‍പ്രൈസുകള്‍ തന്നുകൊണ്ടിരിക്കണമെന്നും പൃഥ്വിരാജ് പറയുന്നുണ്ട്. മകളുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും പൃഥ്വിരാജ് നന്ദി അറിയിക്കുകയും ചെയ്തു.


സാധാരണയായി പൃഥ്വിരാജും ഭാര്യ സുപ്രിയയും മകളുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കാറില്ല. ചിത്രം പങ്കുവെക്കുന്നത് മകളുടെ സ്വകാര്യതക്ക് തടസ്സമാവുമെന്ന് ഇരുവരും നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കുറി മകളുടെ ചിത്രം പങ്കുവെച്ച പൃഥ്വിരാജിന് നിരവധി പേരാണ് ഫേസ്ബുക്കില്‍ നന്ദി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: prithviraj wishing birthday for daughter

Content Highlight: Prithviraj Sukumaran Alankrita