എഡിറ്റര്‍
എഡിറ്റര്‍
‘ഇവിടുത്തെ രാജാവും മന്ത്രിയുമെല്ലാം ഞാനാ’; ഹാരി രാജകുമാരന്റെ പോപ്‌കോണ്‍ തന്റേതാക്കി രണ്ടുവയസ്സുകാരി; വീഡിയോ വൈറലാകുന്നു
എഡിറ്റര്‍
Friday 29th September 2017 4:29pm

 

ലണ്ടന്‍: രാജാവിനെയും അധികാരികളെയും കണ്ടാല്‍ ബഹുമാനവും വിനയവും കാട്ടാന്‍ ആളുകള്‍ മടിക്കാറില്ല. എന്നാല്‍ കൊച്ചുകുട്ടികള്‍ക്ക് രാജാവും പ്രധാനമന്ത്രിയുമെല്ലാം ഒരുപോലെതന്നെയാണ്. സത്യങ്ങള്‍ വിളിച്ച് പറയാനും എല്ലാവരെയും പോലെ അവരോട് ഇടപഴകാനും കുട്ടികള്‍ക്ക് യാതൊരു മടിയും ഉണ്ടാവുകയില്ല.


Also Read: ഷാര്‍ജ ശൈഖിനും സഖാവ് പിണറായിക്കും അഭിവാദ്യങ്ങള്‍, ആ 149 ല്‍ ഒരാള്‍; യുവാവിന്റെ ചിത്രം വൈറലാകുന്നു


രാജാവ് നഗ്നനാണെന്ന് വിളിച്ച് പറഞ്ഞ കുട്ടിയുടെ പഴങ്കഥ നമുക്കെല്ലാം അറിയുന്നതുമാണ് അത്തരത്തിലൊരു സംഭവത്തിനാണ് കഴിഞ്ഞ ദിവസം സിറ്റിങ് വോലിബോല്‍ കാണാനെത്തിയ ഹാരി രാജകുമാരന്‍ സാക്ഷ്യം വഹിച്ചത്.

സിറ്റിങ് വോളിബോള്‍ കാണാനെത്തിയ രാജകുമാരന്‍ പോപ്‌കോണ്‍ കഴിച്ച് കൊണ്ട് കളികാണവേയാണ് അടുത്തിരുന്ന കൊച്ചുമിടുക്കി രാജാവിന്റെ പോപ്‌കോണില്‍ ആധിപത്യം സ്ഥാപിച്ചത്. കളികണ്ട് കൊണ്ട് തന്റെ സുഹൃത്തിനോട് സംസാരിച്ച് കൊണ്ടിരിക്കുന്ന ഹാരി പോപ്‌കോണ്‍ കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ തൊട്ടടുത്തിരുന്ന രണ്ട് വയസ്സുകാരി എമിലി ഹെന്‍സണും പോപ്‌കോണ്‍ കഴിക്കുകയായിരുന്നു.


Dont Miss: ക്ഷേത്ര സന്ദര്‍ശന വിവാദം കടകംപള്ളിയുടെ ജാഗ്രത കുറവ് മൂലമെന്ന് സി.പി.ഐ.എം സംസ്ഥാന സമിതി; മുന്‍ ദേവസ്വം മന്ത്രിമാരെ മാതൃകയാക്കാനും നിര്‍ദ്ദേശം


കുട്ടിയുടെ അമ്മയോ രാജകുമാരനും ഇതൊന്നും കാണുന്നുണ്ടായിരിന്നില്ല അവസാനം ഹാരിയുടെ ശ്രദ്ധയില്‍ കുട്ടിപ്പെടുന്നതും ഇരുവരും ഒരുമിച്ച് പോപ്‌കോണ്‍ കഴിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് രാജകുമാരനോട് അടുത്തിടപഴകുന്ന കുട്ടി രാജകുമാരന്റെയും സോഷ്യല്‍മീഡിയയുടെയും ഹൃദയം കീഴടക്കിയിരിക്കയാണ്.

2011ല്‍ അഫ്ഗാനിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഇരു കൈകളും നഷ്ടപെട്ട മുന്‍ എന്‍ജിനിയര്‍ ഡേവിഡ് ഹെന്‍സണിന്റെ മകളാണ് എമിലിയാണ് കുട്ടിയെന്ന് പിന്നീട് സോഷ്യല്‍മീഡിയ തിരിച്ചറിയുകയും ചെയ്തു.

Advertisement