വീഡിയോ കാണിച്ച് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു: വൈദികനായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
kERALA NEWS
വീഡിയോ കാണിച്ച് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു: വൈദികനായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
ന്യൂസ് ഡെസ്‌ക്
Sunday, 16th September 2018, 8:10 pm

പൂനെ: വീഡിയോ കാണിച്ച് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച വൈദികനായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. പൂനെയിലെ ഒരു എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

മാര്‍ച്ച് പന്ത്രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 14 വയസായ വിദ്യാര്‍ത്ഥിയെ തന്റെ റൂമില്‍ വിളിച്ച് വരുത്തിയതിന് ശേഷം വീഡിയോ കാണിച്ച് പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.


ആദ്യം പരാതി നല്‍കിയത് സ്‌കൂളിലെ കൗണ്‍സിലര്‍ക്കാണ്. എന്നാല്‍ ഇദ്ദേഹം ഒരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. കൗണ്‍സിലറും പ്രിന്‍സിപ്പലും ഒളിവില്‍ പോയിരിക്കുകയായിരുന്നു.

എന്നാല്‍ പ്രിന്‍സിപ്പലിനെ മാത്രമാണ് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. വേനലവധിക്ക് ശേഷം സ്‌കൂള്‍ തുറന്നപ്പോള്‍, പോകാന്‍ മടി കാണിച്ച കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് മാതാപിതാക്കള്‍ സംഭവം അറിയുന്നത്. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ പോക്‌സോ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.