ജയസൂര്യ- രഞ്ജിത് ശങ്കര്‍ ടീമിന്റെ പ്രേതം രണ്ടാം ഭാഗമൊരുങ്ങുന്നു
Malayalam Cinema
ജയസൂര്യ- രഞ്ജിത് ശങ്കര്‍ ടീമിന്റെ പ്രേതം രണ്ടാം ഭാഗമൊരുങ്ങുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 19th July 2018, 1:08 pm

കൊച്ചി: ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിലൊരുങ്ങിയ പ്രേതത്തിന്റെ രണ്ടാം ഭാഗം വരുന്നു. ഹൊറര്‍കോമഡി എന്റര്‍ടെയ്നറായി ഒരുക്കിയിരിക്കുന്ന ആദ്യഭാഗത്തില്‍ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രമായിട്ടായിരുന്നു ജയസൂര്യ എത്തിയത്.

എന്നാല്‍ ആദ്യഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ല രണ്ടാം ഭാഗമെന്നാണ് സംവിധായകന്‍ പറയുന്നത്. ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തിനെ മുന്‍നിര്‍ത്തിയായിരിക്കും രണ്ടാംഭാഗമുണ്ടാകുക.


Also Read വീണ്ടും കലാഭവന്‍ മണിയുടെ ശബ്ദത്തില്‍ ഒരു ഗാനം; “ചാലകുടിക്കാരന്‍ ചങ്ങാതി”യുടെ ആദ്യ ഗാനം പുറത്തിറങ്ങി; വീഡിയോ

മൊട്ടയടിച്ച ഗെറ്റപ്പിലായിരുന്നു ജയസൂര്യ എത്തിയിരുന്നത്. ചിത്രത്തിനായി മൊട്ടയടിക്കുന്ന ജയസൂര്യയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. പേളി മാണിയും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.