ആരും നടിയായി എന്നെ പരിഗണിച്ചില്ല; ആ അനുഭവം എനിക്ക് സിനിമയോടുള്ള താത്പര്യം വര്‍ദ്ധിപ്പിച്ചു: പ്രീതി മുകുന്ദന്‍
Indian Cinema
ആരും നടിയായി എന്നെ പരിഗണിച്ചില്ല; ആ അനുഭവം എനിക്ക് സിനിമയോടുള്ള താത്പര്യം വര്‍ദ്ധിപ്പിച്ചു: പ്രീതി മുകുന്ദന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th September 2025, 4:08 pm

മ്യൂസിക് ആല്‍ബങ്ങളില്‍ അഭിനയിച്ചും മോഡലിങ് ചെയ്തും ക്യാമറയ്ക്ക് മുന്നിലെത്തിയ പ്രീതിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം ‘ഓം ഭീം ഭുഷ്’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ്. ശേഷം ‘കണ്ണപ്പാ’ എന്ന ചിത്ര ത്തിലും അഭിനയിച്ച പ്രീതി മുകുന്ദന്‍, സ്റ്റാറിലൂടെ തമിഴിലും അഭിനയിച്ചു.’മേനേ പ്യാര്‍ കിയാ’ എന്ന ചിത്രത്തിലൂടെ നടി മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ചു.

സ്റ്റാര്‍ റിലീസാവുന്നതിന് മുമ്പും സിനിമയ്ക്ക് ശേഷം തമിഴ് സിനിമാപ്രേമികളില്‍ നിന്നും ലഭിച്ച സ്വീകരണം എങ്ങനെയുണ്ടെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഇപ്പോള്‍ പ്രീതി. സ്റ്റാര്‍ റിലീസാവുന്നതിന് മുമ്പ് തന്നെ ഒരു മോഡലായിട്ടാണ് എല്ലാവര്‍ക്കും അറിയുമായിരുന്നുതെന്ന് നടി പറയുന്നു.

‘ആരും നടിയായി എന്നെ പരിഗണിച്ചിരുന്നില്ല. സ്റ്റാര്‍ റിലീസായി അതിലെ വീഡിയോഗാനങ്ങള്‍ ഇന്ത്യമുഴുവന്‍ പോപ്പുലറായ ശേഷം പ്രീതി നമ്മുടെ പെണ്‍കുട്ടിയല്ലേ എന്ന സ്‌നേഹത്തോടെ സ്വീകരിക്കുന്നു. സ്വന്തം വീട്ടിലെ പെണ്‍കുട്ടിയെന്ന് പോലെയാണ് എന്നെ എല്ലാവരും സ്‌നേഹിക്കുന്നത്, പ്രീതി പറയുന്നു.

എങ്ങനെയാണ് തനിക്ക് സിനിമയോട് മോഹമുണ്ടായതെന്നും നടി പറഞ്ഞു. താന്‍ മോഡലിങ് ചെയ്തുകൊണ്ടിരിക്കയായിരുന്നുവെന്നും അതിലായിരുന്നു തന്റെ ശ്രദ്ധയെന്നും പ്രീതി കൂട്ടിച്ചേര്‍ത്തു. സ്റ്റാറില്‍ അഭിനയിച്ചശേഷമാണ് സിനിമയോട് താല്‍പ്പര്യം വര്‍ദ്ധിച്ചതെന്നും നടി പറഞ്ഞു.

‘ഇപ്പോള്‍ ഞാന്‍ ധാരാളം സിനിമകള്‍ കാണാന്‍ തുടങ്ങി. അഭിനയത്തെ കുറിച്ച് എന്തൊക്കെ പുറമെ നിന്ന് പഠിച്ചാലും സെറ്റില്‍ സംവിധായകനൊപ്പവും മറ്റുള്ളവര്‍ക്കൊപ്പവും ഒന്നിച്ചു ജോലി ചെയ്യുമ്പോള്‍ ഉള്ള അനുഭവം കൂടുതല്‍ പ്രോത്സാഹജനകവും ഊര്‍ജ്ജവും പകരുന്നു. ആ അനുഭവം എനിക്ക് സിനിമയോടുള്ള താല്‍പ്പര്യം വര്‍ദ്ധിപ്പിച്ചു,’ പ്രീതി പറഞ്ഞു.

Content highlight: Preity Mukhundhan talks about her film career and her love for cinema