ഡല്‍ഹി ഹാഫ് മാരത്തണ്‍: പ്രീജ ശ്രീധരന്‍ ചാമ്പ്യന്‍
Daily News
ഡല്‍ഹി ഹാഫ് മാരത്തണ്‍: പ്രീജ ശ്രീധരന്‍ ചാമ്പ്യന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd November 2014, 4:49 pm

preeja-sreedharan-delhi-marathon
ന്യൂദല്‍ഹി: ഡല്‍ഹി ഹാഫ് മാരത്തണില്‍ വനിതാ വിഭാഗത്തില്‍ പ്രീജ ശ്രീധരന്‍ ചാംമ്പ്യനായി. ഇന്ത്യന്‍ വനിതകളുടെ വിഭാഗത്തിലാണ് പ്രീജ നേട്ടം കൊയ്തത്. ഈ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യനാണ്പ്രീജ. ഒരുമണിക്കൂര്‍ 19 മിനിറ്റ് 3 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പ്രീജ നേട്ടം നിലനിര്‍ത്തിയത്.

ഇന്ത്യന്‍ പുരുഷന്‍മാരുടെ വിഭാഗത്തില്‍ സുരേഷ് കുമാറാണ് ഒന്നാമതെത്തിയത്. ഇദ്ദേഹം 21 കിലോമീറ്റര്‍ ഒരു മണിക്കൂര്‍ 4.38 സെക്കന്‍ഡ് കൊണ്ടാണ് ഫിനിഷ് ചെയ്തത്.

പുരുഷ വിഭാഗത്തില്‍ എത്യോപ്യയുടെ ഗുയേ അഡോല റെക്കോര്‍ഡുമായി ജേതാവായി. നിലവിലെ ലോകചാമ്പ്യന്‍ ജെഫ്രി കാംവറിനെ പിന്തള്ളിയാണ് ഇദ്ദേഹം ജേതാവായിരിക്കുന്നത്. 59 മിനിറ്റ് 06 സെക്കന്‍ഡിനുള്ളിലാണ് അഡോല ഫിനിഷ് ചെയ്തത്.

വനിതാ വിഭാഗത്തില്‍ കെനിയന്‍ താരം ഫ്‌ളോറന്‍സ് കിപ്ലഗാട്ട് കിരീടം നിലനിര്‍ത്തി. 70 മിനിറ്റും 04 സെക്കന്‍ഡുമാണ് 21 കിലോമീറ്റര്‍ പിന്നിടാന്‍ ഫ്‌ളോറന്‍സ് എടുത്തത്.